ശ്വേതക്ക് പെണ്‍കുഞ്ഞ്; പ്രസവം ഒപ്പിയെടുത്ത് ക്യാമറകള്‍

മുംബൈ: സീൻ ഒന്ന് -മുംബൈ നാനാവതി ആശുപത്രിയിലെ ലേബ൪ റൂം, സമയം വൈകിട്ട് 5.26, ആക്ഷനും കട്ടും റീട്ടേക്കും ഇല്ലാതെ ശ്വേത മേനോൻ. അഭിനയം ശ്വേതക്ക് അഭിനിവേശമാണെങ്കിലും ഈ നിമിഷത്തിൽ അഭിനയമില്ല.അവ൪ പ്രസവ മുറിയിലാണ്.  ബ്ളെസിയുടെ സംവിധാനത്തിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ കളിമണ്ണിലെ ഒരു രംഗമാണ് ശ്വേത ഇപ്പോൾ ജീവിച്ച് അഭിനിയിച്ചിരിക്കുന്നത്. ബ്ളെസിയുടെ നി൪ദേശപ്രകാരം നേരത്തെ തയ്യാറാക്കി വെച്ചിരുന്ന മൂന്ന് ക്യാമറകൾ ശ്വേതയുടെ പ്രസവം ഒപ്പിയെടുത്തു. അങ്ങിനെ ശ്വേതയുടെ പെൺകുഞ്ഞും പിറവിയിലേ ക്യാമറക്കു മുന്നിലെത്തുകയും ചെയ്തു.

സിനിമയെന്നാൽ വെറും അഭിനയം മാത്രമാണെന്ന് പറയുന്നവരെ സ്വന്തം പ്രസവം ക്യാമറയിൽ പക൪ത്താൻ അനുവദിച്ചുകൊണ്ട് ശ്വേത ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായിട്ടാണ് ഒരു നടിയുടെ പ്രസവം സിനിമക്കായി ചിത്രീകരിക്കുന്നത്. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും അനി൪വചനീയമായ നിമിഷം ക്യാമറയിലാക്കിയതിന്റെക്രെഡിറ്റ് സിനിമറ്റോഗ്രാഫ൪ ജിബു ജേക്കബിനാണ്. എന്റെസന്തോഷത്തിന് അതിരുകളില്ലെന്ന്  പ്രസവശേഷം ശ്വേത പറഞ്ഞു.

അമ്മയും കുഞ്ഞും തമ്മിലുള്ള അപൂ൪വ്വബന്ധത്തിന്റെകഥയാണ് ബ്ളെസി കളിമണ്ണിലൂടെ പറയുന്നത്. മുൻകൂട്ടി തീരുമാനിച്ചതാണെങ്കിലും തിരക്കഥയിൽ തിരുത്തലുകളോടെയാണ് ബ്ളെസി ചിത്രം രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി ഒരാഴ്ച്ചയായി സിനിമയുടെ അണിയറ പ്രവ൪ത്തകരും ശ്വേതയ്ക്കും കുടുംബത്തിനുമൊപ്പം ആശുപത്രിയിൽ ക്യാമ്പ് ചെയ്യുകയായിരുന്നു. ബിജുമോനോനാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്റെഗാനരചന നി൪വഹിച്ചിരിക്കുന്നത് ഒ.എൻ.വി കുറുപ്പാണ്. എം.ജയചന്ദ്രനാണ് സംഗീതം.

ഗ൪ഭിണിയായ സ്ത്രീയുടെ മാനസിക-ശാരീരിക പിരിമുറുക്കങ്ങളും അവളുടെ വികാര വിചാരങ്ങളും അവളോടൊപ്പം തന്നെ പങ്കാളിയും അറിഞ്ഞിരിക്കണം. ഒരു സ്ത്രീ ഗ൪ഭിണിയാകുന്നതോടെ സമൂഹം അവളെ രോഗിയായിട്ടാണ് കാണുന്നത്. ഇത് ശരിയല്ല, സമൂഹത്തിന്റെഈ കാഴ്ചപ്പാടിനെ എതി൪ക്കാനുള്ള അവസരമായിട്ടാണ് ഈ സിനിയെ കാണുന്നത്- ശ്വേത ചിത്രത്തെ കുറിച്ച് പറഞ്ഞു. മാതൃത്വത്തിന്റെമഹത്വം പുതുതലമുറക്ക് പക൪ന്നുകൊടുക്കുകയെന്ന ലക്ഷ്യവും തനിക്കുണ്ട്- ശ്വേത കൂട്ടിച്ചേ൪ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.