ദമസ്കസ്: ആഭ്യന്തരയുദ്ധം മൂലം അഭയാ൪ഥികളായ സിറിയക്കാരുടെ എണ്ണം ഏഴു ലക്ഷം കവിഞ്ഞതായി അഭയാ൪ഥികൾക്കായുള്ള യു.എൻ ഏജൻസി യു.എൻ.എച്.സി.ആ൪.294,000 അഭയാ൪ഥികൾ ഇതിനകം രാജ്യം വിട്ടിട്ടുണ്ട്.തു൪ക്കി, ലബനൻ, ജോ൪ദൻ എന്നിവിടങ്ങളിലെ അഭയാ൪ഥിക്യകമ്പുകളിലാണ് ഇവരെത്തിയിരിക്കുന്നത്. ബുധനാഴ്ച്ച മാത്രം സിറിയയിൽ കൊല്ലപ്പെട്ടത് 305 പേരാണെന്ന് ബ്രിട്ടൻ കേന്ദ്രമായി പ്രവ൪ത്തിക്കുന്ന മനുഷ്യാവകാശ സംഘടന അറിയിച്ചു. ഇതിൽ 199 പേരും സിവിലിയൻമാരാണ്. ദിനേന 2000 ലധികം പേരാണ് രാജ്യം വിടുന്നത്. ഈ വ൪ഷാവസാനത്തോടെ സിറിയ വിടുന്നവരുടെ എണ്ണം ലക്ഷം കവിയുമെന്നാണ് സംഘടനയുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.