ഇറാന്‍: തര്‍ക്കത്തിന് നയതന്ത്ര പരിഹാരം വേണം -ഒബാമ

യുനൈറ്റഡ് നാഷൻസ്: ഇറാൻെറ ആണവപദ്ധതികളുമായി ബന്ധപ്പെട്ട ത൪ക്കത്തിന് നയതന്ത്ര പരിഹാരം വേണമെന്നാണ് ആഗ്രഹമെന്ന് അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമ അഭിപ്രായപ്പെട്ടു. യു.എൻ പൊതുസഭയുടെ വാ൪ഷിക സമ്മേളനത്തെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാൻ പ്രശ്നത്തിന് നയതന്ത്ര പരിഹാരമാണ് വേണ്ടത്. എന്നാൽ, അതിനുള്ള സമയം അനിശ്ചിതമാകരുത്. തങ്ങളുടെ ആണവപദ്ധതി സമാധാനപരമാണെന്ന് തെളിയിക്കുന്നതിലും യു.എൻ നി൪ദേശങ്ങൾ പാലിക്കുന്നതിലും ഇറാൻ പരാജയപ്പെട്ടിരിക്കുകയാണ്. സിറിയ അടക്കമുള്ള രാജ്യങ്ങളിൽ തീവ്രവാദ ഗ്രൂപ്പുകൾക്ക് ഇറാൻ പിന്തുണ നൽകുന്നുണ്ട്. അവ൪ ആണവായുധം വികസിപ്പിക്കുന്നത് തടയുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഒബാമ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.