സിറിയയില്‍ സ്ഫോടനം; നിരവധി മരണം

ഡമസ്കസ്: സിറിയയിലെ ഡമസ്കസിൽ സിറിയൻ ഇൻറലിജൻസിൻറ ഫലസ്തീൻ ബ്രാഞ്ച് കെട്ടിടത്തിലുണ്ടായ ബോംബ് സ്ഫോടനത്തിൽ നിരവധി പേ൪ കൊല്ലപ്പെട്ടു. കെട്ടിടത്തിൻെറ ഇന്ധന ടാങ്കിലാണ് സ്ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരിൽ സൈനിക ഓഫിസ൪മാരും ഉൾപ്പെടും.
സിറിയയിൽ സൈന്യവും പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെ സൈന്യത്തിൻെറ വെടിയേറ്റ് ബാലിക മരിച്ചു.
തിങ്കളാഴ്ച അ൪ധരാത്രിക്ക് ശേഷം അലപ്പോ പ്രവിശ്യയിലാണ് സംഭവം. അലപ്പോവിൽ നിന്ന് ഡമസ്കസിലേക്ക് പോകുകയായിരുന്ന കാറിലുണ്ടായിരുന്ന ബാലികയാണ് വെടിയേറ്റ് മരിച്ചത്. തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലുകളിൽ 12 കുട്ടികളടക്കം 116 പേ൪ മരിച്ചിരുന്നു.
ഡമസ്കസിൽ സൈന്യത്തിൻെറ അധീനതയിലുള്ള സ്കൂൾ കെട്ടിടത്തിന് നേരെയുണ്ടായ ബോംബ് ആക്രമണത്തിൽ ഏഴുപേ൪ക്ക് പരിക്കേറ്റു. കെട്ടിടത്തിലുണ്ടായിരുന്ന സൈനിക ഓഫിസ൪മാരെ ലക്ഷ്യംവെച്ച് വിമത൪ ആണ് ആക്രമണം നടത്തിയതെന്ന് റിപ്പോ൪ട്ടുകളിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.