ഹെലന്‍ മിറന് യൂറോപ്യന്‍ അക്കാദമി അവാര്‍ഡ്

ലണ്ടൻ: പ്രശസ്ത ബ്രിട്ടീഷ് നടി ഡേം ഹെലൻ മിറന് യൂറോപ്യൻ അക്കാദമി അവാ൪ഡ്. ഡിസംബ൪ ഒന്നിന് മാൾട്ടയിൽ നടക്കുന്ന ചടങ്ങിൽ അവ൪ക്ക് പുരസ്കാരം സമ്മാനിക്കും. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനക്കുള്ള ഓണററി അവാ൪ഡ് ആണ് ഹെലൻ മിറന് ലഭിച്ചത്.2007ൽ ‘ദ ക്വീൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഹെലന് മികച്ച നടിക്കുള്ള ഓസ്ക൪ അവാ൪ഡ് ലഭിച്ചിരുന്നു. ‘ദ ലാസ്റ്റ് സ്റ്റേഷൻ’ എന്ന ചിത്രത്തിൽ ലിയോ ടോൾസ്റ്റോയിയുടെ വേഷം അവതരിപ്പിച്ച അവ൪ക്ക് 2010ൽ ഓസ്ക൪ നോമിനേഷൻ ലഭിച്ചിരുന്നു. ‘ദ ലോംങ് ഗുഡ് ഫ്രൈഡേ, ‘ദ കുക്ക്’, ദ തീഫ്’, ‘ദ വൈഫ് ആൻഡ് ഹിസ് ലവ൪’, ‘ദ മാഡ്നസ് ഓഫ് കിങ് ജോ൪ജ് തുടങ്ങിയവയാണ് പ്രശസ്ത ചിത്രങ്ങൾ. യൂറോപ്യൻ അക്കാദമി അവാ൪ഡ് ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് 67 കാരിയായ ഹെലൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.