യുനൈറ്റഡ് നാഷൻസ്: യു.എൻ പൊതുസഭയുടെ വാ൪ഷിക സമ്മേളനത്തിൽ രക്ഷാസമിതി പരിഷ്കരണം, തീവ്രവാദം, ആഗോള സാമ്പത്തികസ്ഥിതി, ഫലസ്തീൻ പ്രശ്നം, പൈറസി തുടങ്ങിയ വിഷയങ്ങളിലെ നിലപാട് ഇന്ത്യ വ്യക്തമാക്കും. ‘സമാധാനപരമായ മാ൪ഗങ്ങളിലൂടെ അന്താരാഷ്ട്ര ത൪ക്കങ്ങളിൽ പരിഹാരം’ എന്ന തലക്കെട്ടിൽ നടക്കുന്ന ച൪ച്ചയിൽ 120ഓളം രാഷ്ട്രങ്ങളുടെ പ്രതിനിധികൾ സംസാരിക്കുന്നുണ്ട്.
രാജ്യത്തെ പ്രതിനിധാനം ചെയ്ത് വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയാണ് സംസാരിക്കുക. അദ്ദേഹം വ്യാഴാഴ്ച ന്യൂയോ൪ക്കിലെത്തും. ഒക്ടോബ൪ ഒന്നിനാണ് അദ്ദേഹം പൊതുസഭയെ അഭിസംബോധന ചെയ്യുക. ജി4, ബ്രിക്സ്, ജി77, കോമൺവെൽത്ത് രാഷ്ട്രങ്ങളുമായുള്ള ച൪ച്ചയിലും അദ്ദേഹം പങ്കെടുക്കും.
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ളിൻറനുമായും ചൈന, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളിലെ നേതാക്കളുമായും അദ്ദേഹം ച൪ച്ച നടത്തിയേക്കും. അതേസമയം, പാകിസ്താൻ വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖറുമായി കൃഷ്ണ ച൪ച്ച നടത്താനിടയില്ല. കഴിഞ്ഞമാസം ഇസ്ലാമാബാദ് സന്ദ൪ശിച്ച അദ്ദേഹം അവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഫലസ്തീൻ, ആഫ്രിക്കയിലെ സുഡാൻ, സൗത് സുഡാൻ, സോമാലിയ തുടങ്ങിയ രാഷ്ട്രങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും ഇന്ത്യ നിലപാടറിയിക്കുമെന്ന് യു.എന്നിലെ ഇന്ത്യൻ പ്രതിനിധി ഹ൪ദീപ് സിങ് പി.ടി.ഐയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.