ന്യൂയോ൪ക്: യു.എൻ പൊതുസഭാ വാ൪ഷികത്തിൽ പങ്കെടുക്കാനെത്തുന്ന ഇറാൻ പ്രസിഡൻറ് അഹ്മദി നെജാദിനെ ഒറ്റപ്പെടുത്താൻ ഇസ്രായേലി ലോബി പ്രചാരണങ്ങൾ തുടങ്ങി. നെജാദിനെ നല്ല ഹോട്ടലിൽ പ്രവേശിപ്പിക്കരുത്, നെജാദിന് മെച്ചപ്പെട്ട താമസ സൗകര്യങ്ങൾ ലഭ്യമാക്കരുത് തുടങ്ങിയ ആവശ്യങ്ങൾ ന്യൂയോ൪ക്കിലെ ഹോട്ടൽ ശൃംഖലകളോട് ജൂത സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ബുധനാഴ്ച പൊതുസഭയെ അഭിസംബോധന ചെയ്യുന്ന നെജാദ് താമസിക്കുമെന്ന് കരുതപ്പെടുന്ന വാ൪വിക് റസ്റ്റാറൻറിനു മുന്നിൽ നെജാദിനെ ഹിറ്റ്ലറോട് ഉപമിക്കുന്ന ചിത്രങ്ങളുള്ള ടീ ഷ൪ട്ടുകളുമായി ജൂത സംഘടനകൾ പ്രകടനം സംഘടിപ്പിക്കും.
‘യുനൈറ്റഡ് എഗൻസ്റ്റ് ന്യൂക്ളിയ൪ ഇറാൻ’ എന്ന സംഘടനയും നെജാദിനെതിരെ പ്രചാരണം നടത്തും.
പോയവ൪ഷം നടത്തിയ രീതിയിൽ, നെജാദ് താമസിക്കുന്ന റസ്റ്റാറൻറിൽ മുറിയെടുത്ത് പ്രതിഷേധ മുദ്രാവാക്യമുയ൪ത്താനാണ് ‘യുനൈറ്റഡ് എഗൻസ്റ്റ് ന്യൂക്ളിയ൪ ഇറാൻ’ സംഘടനയുടെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.