സ്വര്‍ണഖനി വികസനം: ചൈനയും വെനിസ്വേലയും കരാറിലെത്തി

കറാക്കസ്: ലോകത്തെ ഏറ്റവുംവലിയ സ്വ൪ണഖനിയായ ലാസ് ക്രിസ്റ്റിനാസ് വികസിപ്പിക്കുന്നതിന് ചൈനയും വെനിസ്വേലയും കരാറിലെത്തി. ഏകദേശം 17 ദശലക്ഷം ഔസ് സ്വ൪ണം ലഭിക്കുന്ന തെക്കൻ ബൊളീവറിലെ ലാസ് ക്രിസ്റ്റിനാസ് വികസനവുമായി ബന്ധപ്പെട്ടാണ് വെനിസ്വേല സ൪ക്കാറും ചൈനീസ് കമ്പനിയായ ചൈന ഇൻറ൪നാഷനൽ ട്രസ്റ്റ് ആൻഡ് ഇൻവെസ്റ്റ് മെൻറ് കോ൪പറേഷനും ഉടമ്പടിയിൽ ഒപ്പുവെച്ചിരിക്കുന്നത്.
ലോകത്തെ ഏറ്റവുംവലിയ സ്വ൪ണ ഖനിയിൽ നിന്ന് സ്വ൪ണവും ചെമ്പും പരമാവധി ഉപയോഗപ്പെടുത്താനുള്ള ഒരു ഉടമ്പടിയാണ് ഒപ്പുവെച്ചതെന്ന് വെനിസ്വേല പ്രസിഡൻറ് ഊഗോ ചാവെസ് അറിയിച്ചു.
ഇരു രാജ്യങ്ങളുടെയും ഉദ്യോഗസ്ഥ൪ യന്ത്രപ്രവ൪ത്തനങ്ങൾ, നി൪മാണ പണികൾ, സ്വ൪ണവും  ചെമ്പും മാറ്റുന്നരീതികൾ എന്നിവയെകുറിച്ച് ച൪ച്ച ചെയ്തെങ്കിലും സാമ്പത്തിക വിശദാംശങ്ങളെക്കുറിച്ച് ഉടമ്പടിയിൽ പ്രതിപാദിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വെനിസ്വേലയിലെ എണ്ണവ്യവസായവും സഹകരണത്തോടെ വിപുലീകരിക്കാൻ തീരുമാനിച്ചതായി പ്രസിഡൻറ് ചാവെസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.