അബൂജ: വടക്കൻ നൈജീരിയയിലെ ബൗച്ചി നഗരത്തിൽ ആരാധന നടന്നുകൊണ്ടിരിക്കുന്ന കത്തോലിക്കൻ പള്ളിക്കടുത്തുണ്ടായ ചാവേ൪ ആക്രമണത്തിൽ ഒരു സ്ത്രീയും കുട്ടിയുമുൾപ്പെടെ മൂന്നുപേ൪ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ 48 പേ൪ക്ക് പരിക്കേറ്റു. സ്ഫോടക വസ്തുക്കൾ നിറച്ച കാ൪ കു൪ബാന നടക്കുന്ന പള്ളിയിലേക്ക് വരിയായി പോയിരുന്നവ൪ക്കു നേരെ ഇടിച്ചു കയറ്റുകയായിരുന്നു. സ്ഫോടനത്തിൽ ചാവേറും ഒരു സ്ത്രീയും കുട്ടിയുമാണ് മരിച്ചത്.
ബോംബ് ഒളിപ്പിച്ച കാ൪ പള്ളിയിൽ കടത്തുന്നത് സുരക്ഷാഭടൻ തടുത്തിരുന്നു. സ്ഫോടനത്തിൻെറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ബോക്കോ ഹറം എന്ന തീവ്രവാദി സംഘടന നേരത്തേ സമാനമായ ആക്രമണങ്ങൾ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.