പ്രവാചകനിന്ദക്കെതിരെ റാലി; പാകിസ്താനില്‍ 200 പേര്‍ അറസ്റ്റില്‍

ധാക്ക: പ്രവാചകനെ അവഹേളിക്കുന്ന സിനിമ, കാ൪ട്ടൂൺ എന്നിവക്കെതിരായ പ്രതിഷേധറാലികൾ ബംഗ്ളാദേശിൽ അക്രമാസക്തമായി. വിലക്ക് ലംഘിച്ച് ധാക്കയിൽ റാലി നടത്തിയവരും പൊലീസും തമ്മിലുണ്ടായ സംഘ൪ഷത്തിൽ 30 പേ൪ക്ക് പരിക്കേറ്റു. കല്ലേറ് നടത്തിയ ജനക്കൂട്ടത്തെ കണ്ണീ൪വാതക ഷെല്ലുകൾ ഉപയോഗിച്ചാണ് പൊലീസ് പിരിച്ചുവിട്ടത്. 40 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രവാചകനെ നിന്ദിച്ചതിന് മാധ്യമസ്വാതന്ത്ര്യം ദുരുപയോഗിക്കുന്നതിൽ പ്രതിഷേധിക്കാൻ ഞായറാഴ്ച ദേശവ്യാപക സമരത്തിന് 12 മുസ്ലിം സംഘടനകളുടെ പൊതുവേദി ആഹ്വാനം ചെയ്തിട്ടുണ്ട്.
ധാക്കയിൽ ഒരു മോട്ടോ൪ബൈക്ക് പ്രകടനക്കാ൪ അഗ്നിക്കിരയാക്കി. ബംഗ്ളാദേശ് ഖിലാഫത്ത് ആന്ദോളൻ അധ്യക്ഷൻ മൗലാന ഷാ അഹ്മദുല്ല അഷ്റഫ്, ഇസ്ലാമി ഐക്യ ജോഥ് സെക്രട്ടറി ജനറൽ ലതീഫ് നിസാമി എന്നിവ൪ അറസ്റ്റിലായവരിലുൾപ്പെടും. നൈജീരിയയിലെ രണ്ടാമത്തെ പ്രമുഖ നഗരമായ ബാനോയിൽ നടന്ന പ്രതിഷേധറാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. സിനിമ നിരോധിച്ചുകൊണ്ട് അമേരിക്ക മാതൃക കാണിക്കണമെന്ന് പ്രകടനക്കാ൪ ആവശ്യപ്പെട്ടു.
ഇസ്ലാമാബാദ്: പ്രവാചകനിന്ദക്കെതിരെ വെള്ളി, ശനി ദിവസങ്ങളിൽ നടന്ന അക്രമാസക്തമായ പ്രകടനങ്ങളുമായി ബന്ധപ്പെട്ട് 200 പേരെ അറസ്റ്റ് ചെയ്തതായി ഇസ്ലാമാബാദ് പൊലീസ് മേധാവി ബിൻ യാമീൻ ഖാൻ അറിയിച്ചു.
കറാച്ചി, ലാഹോ൪, ഇസ്ലാമാബാദ് എന്നീ നഗരങ്ങളിൽ ശനിയാഴ്ചയും പ്രകടനങ്ങൾ അരങ്ങേറി.

വിവാദ സംവിധായകൻെറ ശിരസ്സിന് ഒരുലക്ഷം ഡോള൪ ഇനാം  -പാക്മന്ത്രി

ഇസ്ലാമാബാദ്: പ്രവാചകനെ അവഹേളിക്കുന്ന ‘ഇന്നസെൻസ് ഓഫ് മുസ്ലിംസ്’ എന്ന അമേരിക്കൻ ചിത്രത്തിൻെറ സംവിധായകൻെറ ശിരസ്സിന് പാക് റെയിൽവേമന്ത്രി ഗുലാം അഹ്മദ് ബിലൂ൪ ഒരുലക്ഷം ഡോള൪ ഇനാം പ്രഖ്യാപിച്ചു. പ്രവാചകനിന്ദക്കെതിരെ പ്രതിഷേധിക്കാനും ഇത്തരം നിന്ദകൾ കൂടുതൽ ആവ൪ത്തിക്കാതിരിക്കാനും ഏറ്റവും  ഉചിത മാ൪ഗമെന്ന നിലയിലാണ് താൻ ഇനാം പ്രഖ്യാപിക്കുന്നതെന്നും പാക് മന്ത്രി വിശദീകരിച്ചു.
പെഷാവറിൽ നടത്തിയ വാ൪ത്താസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. വിവാദ ചിത്രത്തിനെതിരെ വെള്ളിയാഴ്ച പാകിസ്താനിൽ നടന്ന റാലികൾ സംഘ൪ഷത്തിൽ കലാശിച്ചതിനെ തുട൪ന്ന് 23 പേ൪ കൊല്ലപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.