ഇറാന്‍ പ്രസിഡന്‍റ് നെജാദ് ന്യൂയോര്‍ക്കിലേക്ക്

തെഹ്റാൻ: യു.എൻ പൊതുസഭയുടെ വാ൪ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ ഇറാൻ പ്രസിഡൻറ് അഹ്മദി നെജാദ് ന്യൂയോ൪ക്കിലേക്ക് യാത്രതിരിച്ചു. ആണവ പ്രശ്നത്തിൽ പാശ്ചാത്യ രാജ്യങ്ങളുമായി ഇടഞ്ഞുനിൽക്കുന്ന ഇറാൻെറ നിലപാട് വിശദീകരിക്കുന്ന നെജാദിൻെറ നി൪ണായക പ്രഭാഷണത്തിന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകരാജ്യങ്ങൾ.
മുൻവ൪ഷങ്ങളിൽ ചില രൂക്ഷപരാമ൪ശങ്ങൾക്കിടെ യു.എസ്, ഇസ്രായേൽ പ്രതിനിധികൾ നെജാദിൻെറ പ്രഭാഷണം ബഹിഷ്കരിച്ചിരുന്നു. ഹോളോകോസ്റ്റ് കൂട്ടക്കൊലയെ മാധ്യമങ്ങൾ പെരുപ്പിച്ചുകാട്ടുന്നു, സെപ്റ്റംബ൪ 11  ആക്രമണ സംഭവങ്ങൾക്ക് പിന്നിൽ പ്രവ൪ത്തിച്ചത് അമേരിക്കൻ കൈകളായിരുന്നു തുടങ്ങിയ നെജാദിൻെറ നിരീക്ഷണങ്ങൾ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ബുധനാഴ്ച ആയിരിക്കും നെജാദിൻെറ പ്രഭാഷണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.