ഫെഡറേഷന്‍ കപ്പ്: സാല്‍ഗോക്കറിനും ചര്‍ച്ചിലിനും ജയം

ജാംഷഡ്പു൪: ഫെഡറേഷൻ കപ്പ് ഫുട്ബാളിൽ നിലവിലെ ചാമ്പ്യന്മാരായ സാൽഗോക്കറിന് രണ്ടാം ജയം. യുനൈറ്റഡ് സിക്കിമിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് കീഴടക്കിയാണ് സാൽഗോക്ക൪ ഗ്രൂപ് ഡിയിൽനിന്ന് സെമി സാധ്യത ശക്തമാക്കിയത്. മറ്റു മത്സരങ്ങളിൽ ച൪ച്ചിൽ ബ്രദേഴ്സ് 5-1ന് മുഹമ്മദൻസ് സ്പോ൪ടിങ്ങിനെ മുക്കിയപ്പോൾ പുണെ എഫ്.സി - പ്രയാഗ് യുനൈറ്റഡ് മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു.
ആദ്യ മത്സരത്തിൽ പ്രയാഗിനെ തോൽപിച്ച സാൽഗോക്ക൪ രണ്ടാം ജയത്തോടെ ഗ്രൂപ്പിലെ ഒന്നാം നമ്പ൪ സ്ഥാനം ഉറപ്പിച്ചു. കളിയുടെ രണ്ടാം മിനിറ്റിൽ ഫിലിപ്പൈൻ താരം ആഞ്ജൽ ഡൽഡീവറിൻെറ ഗോളിലൂടെ തുടങ്ങിയ സാൽഗോക്കറിനുവേണ്ടി നികോള കൊളാസോ (81), ആൻറണി ഡിസൂസ (85) എന്നിവരാണ് ഗോളുകൾ നേടിയത്. പുണെ എഫ്.സിക്കെതിരായ അടുത്ത മത്സരത്തിൽ ഒരു പോയൻേറാടെ സാൽഗോക്കറിന് സെമി ഉറപ്പിക്കാം. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പ്രയാഗ് പുണെ എഫ്.സിയെ സമനിലയിൽ പിടിച്ചു. 14ാം മിനിറ്റിൽ കോസ്റ്ററീകൻ താരം കാ൪ലോസ് ഹെ൪ണാണ്ടസിൻെറ ഗോളിലൂടെയാണ് പ്രയാഗ് മുന്നിലെത്തിയത്. എന്നാൽ, 62ാം മിനിറ്റിൽ ഇസുമി അ൪ഥയിലൂടെ പുണെ സമനില പിടിച്ചു.
ഗ്രൂപ് ബിയിൽ കളിച്ച ച൪ച്ചിലിനു വേണ്ടി 13ാം മിനിറ്റിൽ അക്രം മൊഗ്റബിയാണ് ആദ്യ ഗോൾ നേടിയത്. 40ാം മിനിറ്റിലും വലകുലുക്കിയ അക്രം ഇരട്ട ഗോൾ നേടി. ബിനീഷ് ബാലൻ (27), റോബ൪ടോ മെൻഡസ് സിൽവ (33), ആൻറ്ഷൂറ്റ് (88) എന്നിവരാണ് ച൪ച്ചിലിൻെറ മറ്റു സ്കോറ൪മാ൪. ഡേവിഡ് സൺഡേ മുഹമ്മദൻസിൻെറ ആശ്വാസ ഗോൾ നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.