ജി.വി. രാജ ഫുട്ബാള്‍: ടൈറ്റാനിയം സെമിയില്‍

തിരുവനന്തപുരം: സി.ആ൪.പി.എഫ് ജലന്ധറിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ട്രാവൻകൂ൪ ടൈറ്റാനിയം ജി.വി. രാജ ഫുട്ബാൾ ടൂ൪ണമെൻറിൻെറ സെമിഫൈനലിൽ. ഗ്രൂപ്പ് ബിയിലെ മൂന്ന് മൽത്സരങ്ങളും വിജയിച്ചാണ് ടൈറ്റാനിയം സെമിയിൽ കടക്കുന്ന ആദ്യ ടീമായത്. മറ്റൊരു മത്സരത്തിൽ സൗത്ത് ഈസ്റ്റേൺ റെയിൽവേയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക്  ഇന്ത്യൻ നേവി തക൪ത്തു.  
ടൈറ്റാനിയത്തിനു വേണ്ടി അനീഷ്, ആൻറണി, ടോണി ആൻറണി എന്നിവ൪ സി. ആ൪.പി.എഫ് വലകുലുക്കി. എന്നാൽ, വരീന്ദറും അമുമച്ചസിങും അ൪ധസൈനിക൪ക്കുവേണ്ടി ആശ്വാസ ഗോൾ നേടി. ഇന്ത്യൻ നേവിയോട് എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെട്ടതോടെ സൗത്ത് ഈസ്റ്റേൻ റെയിൽവേ ടൂ൪ണമെൻറിൽ നിന്ന് പുറത്തായി. ബി. റിയാദ്, പി. സുരേഷ്ബാബു,  പവൻദീപ് സിങ്, വജിദ്ഷെയ്ഖ്, അജയകുമാ൪ എന്നിവരാണ് നേവിക്ക് വേണ്ടി ഗോളുകൾ നേടിയത്. ഞായറാഴ്ച വൈകുന്നേരം 4.30 ന് നടക്കുന്ന ആദ്യമത്സരത്തിൽ സി.ആ൪.പി.എഫ് ജലന്ധ൪ കൊച്ചിൻ പോ൪ട്ട്ട്രസ്റ്റുമായും 6.30ന് എസ്.ബി.ടി ട്രിവാൻഡ്രം ജില്ലാ ഫുട്ബാൾ അസോസിയേഷൻ ഇലവനുമായും ഏറ്റുമുട്ടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.