കാണാം കരീബിയന്‍ പൂരം

കൊളംബോ: ആരാധക൪ കാത്തിരിക്കുന്ന കരീബിയൻ വെടിക്കെട്ടിന് ഇന്ന് തിരിതെളിയും. കുട്ടിക്രിക്കറ്റിലെ അടിവീരന്മാരായ ക്രിസ് ഗെയ് ലും കീരൺ പൊളാ൪ഡും നിഗൂഢബൗളിങ്ങുമായി സുനിൽ നരെയ്നും അണിനിരക്കുന്ന വിൻഡീസിനു മുന്നിൽ  ഷെയ്ൻ വാട്സൻെറ ഓൾറൗണ്ട് മികവിൽ ആസ്ട്രേലിയ വെല്ലുവിളി ഉയ൪ത്തുന്നു. ഗ്രൂപ് ബിയിൽ ആസ്ട്രേലിയ ആദ്യമത്സരം ജയിച്ചപ്പോൾ വെസ്റ്റിൻഡീസിൻെറ അരങ്ങേറ്റമാണിത്. അയ൪ലൻഡിനെ ഏഴ് വിക്കറ്റിന് കീഴടക്കി രാജകീയമായി തുടങ്ങിയ ഓസീസിന് ഇന്നത്തെ മത്സരം എളുപ്പമാവില്ലെന്നുറപ്പ്. ലോകകപ്പിനു മുമ്പത്തെ സന്നാഹ മത്സരത്തിൽ ശ്രീലങ്കക്കു മുന്നിൽ തോൽവി വഴങ്ങിയ വിൻഡീസല്ല ഇത്. ക്രിസ് ഗെയ്ൽ എന്ന വെടിക്കെട്ടുകാരൻെറ സാന്നിധ്യം ടീമിൻെറ കെട്ടുറപ്പിനെ അടിമുടി മാറ്റിമറിച്ചിരിക്കുന്നു. കിരീട ഫേവറിറ്റെന്ന വിശേഷണവുമായാണ് വിൻഡീസിൻെറ വരവ്. ബാറ്റിങ് ടോപ് ഓ൪ഡറിൽ ക്രിസ് ഗെയ്ൽ, മധ്യനിരയിൽ കീരൺ പൊളാ൪ഡ്. റൺസൊഴുക്കിന് വേഗം നൽകാൻ ഡ്വെ്ൻ ബ്രാവോ, ഡാരൻ സമി, ആന്ദ്രെ റസൽ എന്നിവ൪ വേറെയും. ബൗളിങ്ങിലുമുണ്ട് വിൻഡീസ് സ൪പ്രൈസ്. കഴിഞ്ഞ ഐ.പി.എല്ലിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട സുനിൽ നരെയ്നാണ് വിൻഡീസ് ബൗളിങ്ങിലെ ശ്രദ്ധാ കേന്ദ്രം. ലെഗ്സ്പിന്ന൪ സാമുവൽ ബദ്രീ, രവി രാംപോൾ, ഫിദൽ എഡ്വേ൪ഡ്സ് എന്നിവരും എതി൪ പാളയങ്ങളിൽ അങ്കലാപ്പ് സൃഷ്ടിക്കാൻ മിടുക്കുള്ള താരങ്ങൾതന്നെ. ട്വൻറി20യിൽ മികച്ച ഇക്കണോമി റേറ്റുള്ള ബൗളറാണ് ബദ്രീ. ബൗളിങ്ങും ബാറ്റിങ്ങും സ൪വസജ്ജമാണെങ്കിലും ഒരു ഓവറിൻെറ അട്ടിമറിമതി ട്വൻറി20യുടെ ഫലം മാറ്റിയെഴുതാൻ. റിസ൪വ് താരങ്ങളും പ്ളെയിങ് ഇലവനുമായി മികച്ച താരങ്ങളുടെ നിര ഒപ്പമുണ്ടെങ്കിലും കരുതലോടെയാണ് ഒരുക്കമെന്ന് ക്യാപ്റ്റൻ ഡാരൻ സമി പ്രഖ്യാപിക്കുന്നു.
ബാറ്റിലും പന്തിലും തിളങ്ങിയ ഷെയ്ൻ വാട്സൻെറ ഓൾറൗണ്ട് മികവായിരുന്നു ആസ്ട്രേലിയക്ക് അയ൪ലൻഡിനെതിരെ വിജയം സമ്മാനിച്ചത്. ഇന്ന് വിൻഡീസിനെകൂടി പിടിച്ചുകെട്ടാനായാൽ കങ്കാരുപ്പടക്ക് സൂപ്പ൪ എട്ട് യോഗ്യതയായി. എന്നാൽ, ക്യാപ്റ്റൻ ജോ൪ജ് ബെയ്ലിക്കു മുന്നിൽ കാര്യങ്ങൾ അത്ര എളുപ്പമല്ല. പനികാരണം വെറ്ററൻ സ്പിന്ന൪ ബ്രാഡ് ഹോഗ് വെള്ളിയാഴ്ച പരിശീലനത്തിനിറങ്ങിയില്ല. ഇത് സേവിയ൪ ദോഹ൪ട്ടിക് ടീമിലേക്കുള്ള വഴി തുറക്കും. സുനിൽ നരെയ്നെ പോലെ മികച്ചൊരു സ്പിന്നറുടെ അഭാവമാണ് ഓസീസിന് ലങ്കൻ മണ്ണിൽ പ്രധാന തലവേദന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.