വാഷിങ്ടൺ: പ്രവാചകനെ നിന്ദിക്കുന്ന സിനിമയുടെ ട്രെയ്ല൪ യൂട്യൂബിൽനിന്ന് പിൻവലിക്കണമെന്ന ചിത്രത്തിലെ നായികനടി സിൻഡി ലീ ഗാ൪സ്യയുടെ ഹരജി ലോസ് ആഞ്ജലസ് കൗണ്ടി കോടതി സാങ്കേതിക കാരണങ്ങൾ നിരത്തി തള്ളി. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് സിനിമ ചിത്രീകരിച്ചതെന്നും നി൪മാതാവ് കരാ൪ ലംഘിച്ചുവെന്നും നടി ഹരജിയിൽ ബോധിപ്പിച്ചിരുന്നു. എന്നാൽ, അത്തരമൊരു കരാറിൻെറ കോപ്പി ഹരജിക്കാരി ഹാജരാക്കിയില്ലെന്നും കേസിൻെറ പക൪പ്പ് പ്രതിഭാഗത്തിന് ലഭ്യമാക്കിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് തള്ളിയത്. എന്നാൽ, രേഖകൾ ഹാജരാക്കാൻ നടിക്ക് മൂന്നാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. താരം നിയമയുദ്ധം തുടരാൻതന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് അവരുടെ അഭിഭാഷകനായ ക്രിസ് അമൻറ വാ൪ത്താലേഖകരെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.