ലണ്ടൻ: അമേരിക്ക പാകിസ്താനിൽ നടത്തിക്കൊണ്ടിരിക്കുന്ന ഡ്രോൺ ആക്രമണങ്ങൾ ഭീകരത വള൪ത്തുന്നതിനുള്ള ഇന്ധനമായി പരിണമിക്കുന്നതായി മുൻ ബ്രിട്ടീഷ് പ്രോസിക്യൂഷൻ ഡയറക്ട൪ ലോഡ് മാക് ഡൊണാൾഡ്.
ഇത്തരം ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവ൪ ഭൂരിപക്ഷവും നിരപരാധികളായതിനാൽ പശ്ചാത്യ വിദ്വേഷവുമായി തീവ്രവാദികളുടെ പുതിയ തലമുറകൾ ജനിച്ചുവീഴുകയാണെന്നും അദ്ദേഹം വിലയിരുത്തി.
ഇൻറലിജൻസ് വിവരങ്ങൾ അമേരിക്കക്ക് കൈമാറി ബ്രിട്ടീഷ് ഗവൺമെൻറും ഈ ഹീനകൃത്യത്തിൽ സഹകരിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്തരം രഹസ്യങ്ങൾ കൈമാറുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. എന്നാൽ, ഇക്കാര്യം ബ്രിട്ടീഷ് ജനതയിൽനിന്ന് അധികൃത൪ മറച്ചുപിടിക്കുന്നു. ഡ്രോൺ ആക്രമണങ്ങൾ ഏകപക്ഷീയവും യാന്ത്രികവുമാണെന്നും മാക് ഡൊണാൾഡ് കുറ്റപ്പെടുത്തി.
ഡ്രോൺ ആക്രമണം പാക് പരമാധികാരത്തിൻെറ ലംഘനമാകയാൽ അത് അവസാനിപ്പിക്കണമെന്ന ഇസ്ലാമാബാദിൻെറ നി൪ദേശം യു.എസ് അധികൃത൪ തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.