ചൈനയില്‍ യു.എസ് അംബാസഡറുടെ കാര്‍ പ്രകടനക്കാര്‍ കൈയേറി

ബെയ്ജിങ്: ചൈനയിലെ ജപ്പാൻ വിരുദ്ധ പ്രക്ഷോഭക൪ യു.എസ് സ്ഥാനപതിയുടെ കാറിനുനേരെ ആക്രമണം അഴിച്ചുവിട്ടു. യു.എസ് എംബസിയിൽനിന്ന് പുറത്തുവന്ന അംബാസഡ൪ ഗാരി ലൂക്കിൻെറ കാറിനെതിരെയാണ് 50ഓളം ജപ്പാൻവിരുദ്ധ പ്രകടനക്കാ൪ ആക്രമണം നടത്തിയത്. എന്നാൽ, അദ്ദേഹത്തിന് പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നും സുരക്ഷിതനാണെന്നും യു.എസ് ഉദ്യോഗസ്ഥ൪ അറിയിച്ചു.
ആക്രമണത്തിലുള്ള ആശങ്ക ചൈനയിലെ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചതായി എംബസി വൃത്തങ്ങൾ വ്യക്തമാക്കി. ചൈനയിലെ അമേരിക്കക്കാരായ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ സ൪ക്കാ൪ ശ്രമിക്കണമെന്ന് അവ൪ ആവശ്യപ്പെട്ടു.
കിഴക്കൻ ചൈനാ ദ്വീപിൻെറ ഉടമസ്ഥതയെ ചൊല്ലിയുള്ള ത൪ക്കം ചൈനയിലും ജപ്പാനിലും പ്രതിഷേധ പ്രകടനങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ടോക്യോയിലെ ജാപ്പനീസ് എംബസിക്കെതിരെയും ആക്രമണം നടന്നിരുന്നു.  എംബസിക്കു നേരെയുണ്ടായ കല്ലേറിൽ ജനൽചില്ലുകൾ തക൪ന്നിരുന്നു.
യു.എസ് സ്ഥാനപതിയുടെ കാറിനുനേരെയുണ്ടായ  ആക്രമണം ആകസ്മിക സംഭവമാണെന്നും ബന്ധപ്പെട്ട അധികൃത൪ കേസ് കൈകാര്യം ചെയ്യുമെന്നും വിദേശമന്ത്രാലയ വക്താവ് ഹോങ് ലീ അറിയിച്ചു. ജപ്പാൻ സേന ചൈനയിൽ നടത്തിയ അധിനിവേശത്തിൻെറ 81ാം വാ൪ഷികദിനത്തിൻെറ ഭാഗമായി രാജ്യത്ത്  വൻ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.