ഡമസ്കസ്: സിവിലിയൻ പൗര ജനങ്ങൾക്കുനേരെ വകതിരിവും തത്വദീക്ഷയും ഇല്ലാത്ത ആക്രമണങ്ങളാണ് സിറിയൻ സേന നടത്തിവരുന്നതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇൻറ൪നാഷനൽ കുറ്റപ്പെടുത്തി.
പിഞ്ചുകുട്ടികൾപോലും സൈനികാക്രമണത്തിൻെറ ഇരകളായി മാറുകയാണെന്ന് വീഡിയോ ക്ളിപ്പിങ്ങുകളുടെ അകമ്പടിയോടെ പുറത്തുവിട്ട റിപ്പോ൪ട്ടിൽ ആംനസ്റ്റി ചൂണ്ടിക്കാട്ടി.
സെപ്റ്റംബറിലെ ആദ്യ രണ്ടാഴ്ച സിറിയയിൽ കടന്ന് നേരിൽ നടത്തിയ അന്വേഷണ പ്രകാരമാണ് റിപ്പോ൪ട്ട് തയാറാക്കിയതെന്ന് ആംനസ്റ്റി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.