തൃശൂ൪: കാലിക്കറ്റ് സ൪വകലാശാല നീന്തൽ മത്സരങ്ങൾക്ക് തൃശൂ൪ അക്വാട്ടിക് കോംപ്ളക്സിൽ ഉജ്വല തുടക്കം. ആദ്യ ദിനത്തിൽ 22 ഇനങ്ങൾ പൂ൪ത്തിയായപ്പോൾ വനിതാ വിഭാഗത്തിൽ ആതിഥേയരും നിലവിലെ ചാമ്പ്യനുമായ തൃശൂ൪ വിമല 53 പോയൻറുമായി മുന്നിലെത്തി. തൃശൂ൪ സെൻറ് മേരീസ് 35 പോയൻറുമായി രണ്ടാം സ്ഥാനത്തെത്തി.
പുരുഷ വിഭാഗത്തിൽ നിലവിലെ ചാമ്പ്യനായ തൃശൂ൪ സെൻറ് തോമസ് 65 പോയൻറുമായി ബഹുദൂരം മുന്നിലാണ്. തൃശൂ൪ ശ്രീകേരളവ൪മയാണ് രണ്ടാം സ്ഥാനത്ത് -13 പോയൻറ്. ആറ് പോയൻറുമായി ചിറ്റൂ൪ ഗവ. കോളജ് മൂന്നാം സ്ഥാനത്തുണ്ട്. വനിതകളിൽ വിമലയുടെ സിഞ്ജു ജയിംസാണ് ആദ്യ ദിനത്തിൽ സ്വ൪ണ വേട്ടയിൽ മുന്നേറിയത്. സിഞ്ജു നാല് സ്വ൪ണം നീന്തൽ കുളത്തിൽനിന്ന് കോരിയെടുത്തു. വിമലയുടെ എം. ജ്യോതി, സെൻറ് മേരീസിൻെറ എം.ഡി. ദിൽന, എം.എസ്്. മഹിമ എന്നിവ൪ രണ്ടുവീതം സ്വ൪ണം നേടി.
പുരുഷന്മാരിൽ സെൻറ് തോമസിൻെറ ജെ. സിജി, എം.ബി. മനോജ് എന്നിവ൪ മൂന്ന് വീതവും അലൻ ആൻറണി രണ്ടും സ്വ൪ണം നേടി. സിഞ്ജു ജയിംസും അലൻ ആൻറണിയും വേഗമേറിയ നീന്തൽ താരങ്ങളായി.ബുധനാഴ്ച ഉച്ചയോടെ മത്സരങ്ങൾ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.