മോഷണക്കുറ്റം ആരോപിച്ചു: വീട്ടുജോലിക്കാരി മകനുമായി കിണറ്റില്‍ ചാടി മരിച്ചു

പാലക്കാട്: മോഷണക്കുറ്റം ആരോപിക്കപ്പെട്ട വീട്ടുജോലിക്കാരി പട്ടാപ്പകൽ മക്കളോടൊപ്പം പൊതുകിണറ്റിൽ ചാടി മരിച്ചു. ഒമ്പത് വയസ്സുള്ള മകനേയും പതിനൊന്നുകാരിയായ മകളേയും കൊണ്ടാണ് കിണറ്റിൽ ചാടിയത്.  മകൻ മരിച്ചു. കിണ൪ റിങിൻെറ വക്കത്തുള്ള ചെടിയിൽ പിടിച്ച് കിടന്ന മകളെ നാട്ടുകാ൪ രക്ഷിച്ചു.
മാട്ടുമന്ത മുരുകണി സൂര്യനിവാസിൽ ഗണേഷിൻെറ ഭാര്യ ബിന്ദു (29), മകൻ അഖിൽ (ഒമ്പത്) എന്നിവരാണ് മരിച്ചത്.   മകൾ ഗോപികയെ(11)  രക്ഷിക്കാനായി. അപകടനില തരണം ചെയ്ത  ഗോപിക ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെ ഒമ്പതിനാണ്   സംഭവം.
ബിന്ദു ജോലി ചെയ്തിരുന്ന പ്രവാസി മലയാളിയുടെ വീട്ടിൽനിന്ന് രണ്ടരപവൻെറ മാല കാണാതായിരുന്നു. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. മാല എടുത്തത് താനാണെന്നും ഇത് മറ്റൊരാൾ തന്നേക്കൊണ്ട് ചെയ്യിച്ചതാണെന്നും ബിന്ദു വീട്ടുകാരോട് സമ്മതിച്ചിരുന്നത്രേ. മാട്ടുമന്ത കോ-ഓപറേറ്റീവ് അ൪ബൻ ബാങ്കിൽ  പണയത്തിലുള്ള മാല ഉടൻ എടുത്ത് നൽകാമെന്ന് പറഞ്ഞിരുന്നതായും പറയുന്നു.
ഇതനുസരിച്ച്  ബിന്ദു ഇതേ വീട്ടിൽ തന്നെ ജോലിയിൽ തുട൪ന്നു. ഇതിനിടെ തന്നെ അന്വേഷിച്ച് പൊലീസുകാ൪  വീട്ടിലെത്തിയതിൻെറ മന$പ്രയാസത്തിലാണ്  ജീവനൊടുക്കിയതെന്ന് പറയുന്നു.
ഞായറാഴ്ച രാത്രി ബിന്ദുവിൻെറ വീട്ടിലെത്തിയ പൊലീസുകാ൪ തിങ്കളാഴ്ച രാവിലെ 11ന് നോ൪ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നി൪ദേശിച്ചിരുന്നു. പൊലീസ് വിളിപ്പിച്ച സമയത്തിന് മുമ്പ് അവ൪ ജീവനൊടുക്കുകയായിരുന്നു. സംഭവം അറിഞ്ഞയുടൻ നാട്ടുകാ൪ സ്ഥലത്തെത്തിയെങ്കിലും 38 അടിയോളം താഴ്ചയുള്ള കിണറ്റിലെ ചെളിയിൽ ബിന്ദുവും അഖിലും പൂണ്ട് പോയതിനാൽ  രക്ഷാപ്രവ൪ത്തനം ദുഷ്കരമായി.ഫയ൪ഫോഴ്സ് എത്തുന്നതിന് മുമ്പ്  മൂവരേയും പുറത്തെടുത്തിരുന്നു. ദിവസക്കൂലിക്ക് ജോലി ചെയ്യുന്നയാളാണ് ബിന്ദുവിൻെറ ഭ൪ത്താവ് ഗണേഷ്. അഖിൽ പുത്തൂ൪ ഗവ. യു.പി സ്കൂളിലെ മൂന്നാംക്ളാസ് വിദ്യാ൪ഥിയും ഗോപിക ആറാം ക്ളാസ് വിദ്യാ൪ഥിയുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.