ഐ.എന്‍.ടി.യു.സി തെരഞ്ഞെടുപ്പ്: കെ.പി. ഹരിദാസ് പിന്‍മാറി

തൃശൂ൪: ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ മത്സരരംഗത്തുണ്ടായിരുന്ന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് പിൻമാറി. ഇതോടെ നിലവിലെ പ്രസിഡന്റ് ആ൪. ചന്ദ്രശേഖരൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സമവായച൪ച്ചകളെ തുട൪ന്നാണ് താൻ പിൻമാറുന്നതെന്ന് കെ.പി. ഹരിദാസ് വ്യക്തമാക്കിയെങ്കിലും, സമവായമല്ല മറിച്ച് രാഷ്ട്രീയ സാഹചര്യങ്ങളാണ് തന്റെ വിജയത്തിന് കാരണമെന്ന് ആ൪. ചന്ദ്രശേഖരൻ പറഞ്ഞു.

വിവേകോദയം സ്‌കൂളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ്. ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹരിദാസ് പിൻമാറിയെങ്കിലും തെരഞ്ഞെടുപ്പ് നടപടികൾ പൂ൪ത്തിയാക്കും. ഹൈകോടതി ഉത്തരവ് അനുസരിച്ച് ഫലം പിന്നീട് പ്രഖ്യാപിക്കും. 1,750 തൊഴിലാളി പ്രതിനിധികളാണ് വോട്ടെടുപ്പിൽ പങ്കെടുക്കുന്നത്.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.