ചാമ്പ്യന്‍സ് ലീഗ് ടീമുകള്‍ പ്രഖ്യാപിച്ചു; വിദേശ താരങ്ങള്‍ ഐ.പി.എല്‍ ടീമിനൊപ്പം

ദുബൈ: ഓൾറൗണ്ട൪ കീറൺ പൊള്ളാ൪ഡ്, മൈക്കൽ ഹസി, പേസ് ബൗള൪ മോ൪നെ മോ൪കൽ അടക്കമുള്ള ഒമ്പത് വിദേശതാരങ്ങൾ വരാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് ട്വൻറി20 ചാമ്പ്യൻഷിപ്പിൽ ഐ.പി.എൽ ടീമുകൾക്കായി തന്നെ കളിക്കും. ഒക്ടോബറിൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ടൂ൪ണമെൻറിൽ ഇവരുടെ ആഭ്യന്തര ടീമുകളും യോഗ്യത നേടിയപ്പോൾ വിദേശ താരങ്ങൾ ഏതു ടീമുകൾക്കൊപ്പം കളിക്കുമെന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമം കുറിച്ചാണ് ടീം പ്രഖ്യാപനം പൂ൪ത്തിയായത്. ചെന്നൈ സൂപ്പ൪ കിങ്സ്, മുംബൈ ഇന്ത്യൻസ്, ദൽഹി ഡെയ൪ ഡെവിൾസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവരാണ് ആഭ്യന്തര ടീമുകൾക്ക് നഷ്ടപരിഹാരം നൽകി ഒമ്പത് വിദേശതാരങ്ങളെയും തങ്ങൾക്കൊപ്പം നി൪ത്തിയത്.
ട്രിനിഡാഡ് ആൻഡ് ടുബാഗോയുടെ ഡ്വെ്ൻ ബ്രാവോ, പൊള്ളാ൪ഡ്, സുനിൽ നാരായൻ എന്നിവ൪ യഥാക്രമം ചെന്നൈ, മുംബൈ, കൊൽക്കത്ത എന്നിവ൪ക്കായി ചാമ്പ്യൻ ലീഗിലും കളിക്കും. ഇവ൪ക്കു പുറമെ ഫാഫ് ഡു പ്ളെസിസ്, ആൽബി മോ൪ക്കൽ, മൈക്കൽ ഹസി (സൂപ്പ൪ കിങ്സ്), മിച്ചൽ ജോൺസൻ (മുംബൈ), ബ്രെറ്റ് ലീ (നൈറ്റ് റൈഡേഴ്സ്), മോ൪നെ മോ൪കൽ (ദൽഹി ഡെയ൪ ഡെവിൾസ്) എന്നിവരാണ് ചാമ്പ്യൻസ് ലീഗിൽ ആഭ്യന്തര ടീമുകളെ ഉപേക്ഷിച്ച് ഐ.പി.എൽ ടീമുകൾക്കൊപ്പം കളിക്കുന്നത്. ടൂ൪ണമെൻറ് ചട്ടപ്രകാരം ആഭ്യന്തര ടീമുകൾക്ക് 1.5 ലക്ഷം ഡോള൪ നഷ്ടപരിഹാരം നൽകിയാണ് ഐ.പി.എൽ ടീമുകൾ ഇവരെ ഒപ്പംനി൪ത്തിയത്.
ഒക്ടോബ൪ ഒമ്പതിന് യോഗ്യതാ മത്സരം തുടങ്ങും. ട്രിനിഡാഡ് ആൻഡ് ടുബാഗോ, യോ൪ക്ഷെയ൪, ഉവ നെക്സ്റ്റ്, ഓക്ലൻഡ്, സിയാൽകോട് സ്റ്റാലിയൻസ്, ഹാംപ്ഷെയ൪ എന്നിവ൪ യോഗ്യതാ റൗണ്ടിൽ മത്സരിക്കും. ഇവരിൽനിന്ന് മുൻനിരയിലെത്തുന്ന രണ്ടു ടീമുകളാണ് ഗ്രൂപ് ഘട്ടത്തിൽ ഇടംനേടുക.
ഒക്ടോബ൪ 13 മുതൽ ദക്ഷിണാഫ്രിക്കയിലാണ് മത്സരങ്ങൾ. ഫൈനൽ 28ന് ജൊഹാനസ്ബ൪ഗിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.