ചാങ്ചൂ (ചൈന): ഇന്ത്യയുടെ ഒളിമ്പ്യൻ പി. കശ്യപ് ലി ലിങ് ചൈന മാസ്റ്റേഴ്സ് ബാഡ്മിൻറൺ ടൂ൪ണമെൻറിൽനിന്ന് പുറത്തായി. രണ്ടാം റൗണ്ടിൽ സ്വന്തം നാട്ടുകാരനായ ആ൪.എം.വി ഗുരുസായ് ദത്താണ് കശ്യപിനെ വീഴ്ത്തിയത്. മറ്റു ഇന്ത്യൻ താരങ്ങളായ അജയ് ജയറാം, സൗരവ് വ൪മ, പി.വി സിന്ധു എന്നിവരും ദത്തിനൊപ്പം ക്വാ൪ട്ടറിൽ കടന്നിട്ടുണ്ട്. ജയറാമാണ് ഇനി സൗരവിൻെറ എതിരാളി. 16-21, 21-18, 21-4 എന്ന സ്കോറിനാണ് കശ്യപിനെ ദത്ത് തോൽപിച്ചത്. ചൈനീസ് തായ്പേയുടെ ജെൻ ഹാവോ സൂവിനെതിരെയായിരുന്നു ജയറാമിൻെറ വിജയം. സ്കോ൪: 21-12, 21-16. സിംഗപ്പൂ൪ താരം സി ലിയാങ് ദെരെക് വോങ്ങിനെ 21-17, 21-9ന് സൗരവ് കെട്ടുകെട്ടിച്ചു. ഇന്ത്യയുടെ ഏക വനിതാതാരമായ സിന്ധുവിൻെറ ക്വാ൪ട്ട൪ പ്രവേശം തായ്യുടെ പോൺടിപ് ബുരാനപ്രസെ൪സുകിനെതിരെ 10-21, 21-7, 21-19നായിരുന്നു. ചൈനയുടെ ലി സ്യൂറിയാണ് അടുത്തപ്രതിയോഗി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.