പെ൪നാംബുകോ (ബ്രസീൽ): രണ്ടു വ൪ഷങ്ങൾക്കപ്പുറം സ്വന്തം മണ്ണിലെത്തുന്ന ലോകകപ്പിൽ വിസ്മയം രചിക്കാൻ ബ്രസീൽ തയാറെടുക്കുന്നു. ലോകകപ്പിനു മുന്നൊരുക്കമെന്ന നിലയിൽ നടന്ന സൗഹൃദമത്സരത്തിൽ ഏഷ്യൻ കരുത്തരായ ചൈനയെ മറുപടിയില്ലാത്ത എട്ടു ഗോളുകൾക്ക് നെയ്മറുടെ സംഘം തരിപ്പണമാക്കി. കളിയുടെ 23ാം മിനിറ്റിൽ റമിറസിൻെറ ഗോളിലൂടെ തുടങ്ങിയ ബ്രസീൽ 76ാം മിനിറ്റ് വരെ ഗോൾവേട്ട തുട൪ന്നപ്പോൾ പിറന്നത് എട്ടു ഗോളുകൾ. ഹാട്രിക് നേട്ടവുമായി മുന്നിൽനിന്ന് നയിച്ച സ്റ്റാ൪ സ്ട്രൈക്ക൪ നെയ്മറുടെ കൂടി മികവിലാണ് മഞ്ഞപ്പടയുടെ മിന്നുന്ന ജയം. 26, 54, 60 മിനിറ്റുകളിലാണ് നെയ്മ൪ ചൈനീസ് വലനിറച്ച് ഹാട്രിക് നേടിയത്. ലൂകാസ് (49ാം മിനിറ്റ്), ഹൾക് (52), ഓസ്കാ൪ (76 ാം മിനിറ്റിൽ പെനാൽറ്റി) എന്നിവരാണ് ബ്രസീലിൻെറ മറ്റു സ്കോറ൪മാ൪. ഇതിനു പുറമെ ചൈനീസ് ഡിഫൻഡ൪ ജിൻയെ ലിയു സമ്മാനിച്ച സെൽഫ് ഗോൾകൂടി ചേ൪ന്നതോടെ എട്ടു ഗോളുകൾ പൂ൪ത്തിയായി.
വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കക്കെതിരായ സൗഹൃദ മത്സരത്തിൽ 1-0ന് കഷ്ടപ്പെട്ട് ജയിച്ചതിൻെറ മുഴുവൻ ക്ഷീണവും തീ൪ക്കുന്നതായിരുന്നു ബ്രസീലിൻെറ ചൈനീസ് വേട്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.