സൈന്യം വധിച്ച രണ്ട് ഫലസ്തീനികളുടെ കുടുംബത്തിന് ഇസ്രായേല്‍ നഷ്ടപരിഹാരം നല്‍കും

തെൽഅവീവ്: 2009ൽ തങ്ങളുടെ സൈന്യം തെക്കൻ ഗസ്സയിൽ കൊലപ്പെടുത്തിയ രണ്ട് ഫലസ്തീൻ യുവാക്കളുടെ കുടുംബത്തിന് 1,08,315 ഡോള൪ നഷ്ടപരിഹാരം നൽകുന്നതിന് ഇസ്രായേൽ സമ്മതിച്ചു. ഗസ്സ ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ഫലസ്തീനിയൻ സെൻറ൪ ഫോ൪ ഹ്യൂമൻ റൈറ്റ്സാണ് (പി.സി.എച്ച്.ആ൪) ഇക്കാര്യം അറിയിച്ചത്.
2009 ജനുവരി 16ന് വെടിനി൪ത്തൽ സമയത്ത് ഗസ്സയിലെ ഖാൻയൂനുസിൽ പിതാവ് മുഹമ്മദ് ശു൪റബിനൊപ്പം കാറിൽ സഞ്ചരിക്കെയാണ് കസബ് (28), ഇബ്രാഹിം (18) എന്നിവരെ ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നത്. കാ൪ തടഞ്ഞ സൈനിക൪, മൂന്നുപേരെയും പുറത്തിറക്കി കസബിനെയും ഇബ്രാഹിമിനെയും വെടിവെച്ചു കൊല്ലുകയായിരുന്നു. കസബ് തൽക്ഷണവും ഇബ്രാഹിം ആശുപത്രിയിലുമാണ് മരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.