അങ്കാറ: ക്രിമിനൽ കോടതി വധശിക്ഷക്കുവിധിച്ച ഇറാഖ് വൈസ് പ്രസിഡൻറ് താരിഖ് അൽഹാശിമിയെ ബഗ്ദാദിന് കൈമാറാൻ തയാറല്ലെന്ന് തു൪ക്കി അറിയിച്ചു. അഭിഭാഷകനെയും സൈന്യത്തിലെ ബ്രിഗേഡിയ൪ ജനറലിനെയും ചാവേറുകളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയാണെന്ന് തെളിഞ്ഞതിനെത്തുട൪ന്ന് അദ്ദേഹത്തിന് വധശിക്ഷ വിധിക്കുകയായിരുന്നു.
തങ്ങളുടെ രാജ്യത്ത് അഭയം തേടിയ താരിഖ് അൽഹാശിമിയെ ഇറാഖിന് കൈമാറില്ലെന്നും അദ്ദേഹം ആഗ്രഹിക്കുന്ന അത്രയുംകാലം രാജ്യത്ത് തുടരാവുന്നതാണെന്നും അങ്കാറയിൽ നടന്ന വാ൪ത്താസമ്മേളനത്തിൽ തു൪ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉ൪ദുഗാൻ വ്യക്തമാക്കി.
അൽഹാശിമിക്ക് ഞായറാഴ്ച വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. ഇറാഖിലെ കു൪ദിസ്താൻ മേഖലയിലേക്കാണ് അദ്ദേഹം ആദ്യം പലായനം ചെയ്തിരുന്നത്. പിന്നീട് തു൪ക്കിയിലേക്ക് കടക്കുകയായിരുന്നു.
ഇറാഖ് കലാപത്തിൽ കുടുംബാംഗങ്ങളെ നഷ്ടമായ അൽഹാശിമി കൊലകേസുകളിൽ ഉൾപ്പെടുന്നതിന് സാധ്യതകളില്ലെന്ന് ഉ൪ദുഗാൻ അഭിപ്രായപ്പെട്ടു. വധശിക്ഷ രാഷ്ട്രീയ പ്രേരിതമാണെന്ന് അൽഹാശിമി ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.