വി.എസ് നാളെ കോവളം കൊട്ടാരം സന്ദര്‍ശിക്കും

തിരുവനന്തപുരം: വിവാദ വിഷയമായ കോവളം കൊട്ടാരം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ ചൊവ്വാഴ്ച കാലത്ത് സന്ദ൪ശിക്കും. എൻ.ആ൪.ഐ വ്യവസായി രവി പിള്ളയുടെ ആ൪.പി ഗ്രൂപ്പിന് കോവളം കൊട്ടാരം പാട്ടത്തിന് കൊടുക്കാനുള്ള സംസ്ഥാന സ൪ക്കാ൪ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദ൪ശനം.

ലീല ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരുന്ന ലീലകെമ്പിൻസ്കി ഹോട്ടൽ വാങ്ങിയതിന്റെപിന്നാലെയാണ് ആ൪.പി ഗ്രൂപ്പ് കോവളം കൊട്ടാരത്തിനുമേൽ അവകാശ വാദം ഉന്നയിച്ചത്. നിയമപരമായി കൊട്ടാരവും അനുബന്ധ ഭൂമിയും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് ആ൪.പി ഗ്രൂപ്പിന്റെവാദം.

കൊട്ടാരം ഏറ്റെടുത്ത ഓ൪ഡിനൻസ് ഹൈകോടതി റദ്ദാക്കിയതാണ്. കൊട്ടാരം സ൪ക്കാറിന്റൊണെന്ന് അംഗീരിച്ച് അവകാശ വാദം ഉപേക്ഷിച്ചാൽ പാട്ടത്തിന് നൽകാമെന്നാണ് ടൂറിസം വകുപ്പിന്റെനിലപാട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.