കോപൻഹേഗൻ: ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ആദ്യ മത്സരത്തിനിറങ്ങിയ ചെക് റിപ്പബ്ളിക്കിന് ഗോൾരഹിത സമനില. ഡെന്മാ൪ക്കാണ് സ്വന്തം തട്ടകത്തിൽ ചെക്കുകാരെ തളച്ചത്. ആദ്യപകുതിയിൽ മേധാവിത്വം കാട്ടിയ ഡാനിഷ് പടയുടെ ഗോൾശ്രമങ്ങളെ തടഞ്ഞുനി൪ത്തി ചെക് ഗോളി പീറ്റ൪ ചെക്ക് മികവുകാട്ടി. രണ്ടാം പകുതിയിൽ ചെക് റിപ്പബ്ളിക് ഉണ൪ന്നു കളിച്ചെങ്കിലും അവസരങ്ങൾ മുതലെടുക്കാനായില്ല. ഗ്ളാസ്ഗോയിൽ നടന്ന ഗ്രൂപ് ‘എ’ മത്സരത്തിൽ സ്കോട്ലൻഡ് സെ൪ബിയയെ ഗോൾരഹിതസമനിലയിൽ തളച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.