സിറിയ പുതിയ കര്‍ബല -ഉര്‍ദുഗാന്‍

അങ്കാറ: സിറിയയിൽ പ്രസിഡൻറ് ബശ്ശാ൪ അൽഅസദിൻെറ നേതൃത്വത്തിൽ നടക്കുന്ന സൈനിക നടപടി ഇസ്ലാമിക ചരിത്രത്തിൽ പ്രശസ്തമായ ക൪ബല സംഭവത്തെയാണ് ഓ൪മിപ്പിക്കുന്നതെന്ന് തു൪ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉ൪ദുഗാൻ.
1332 വ൪ഷങ്ങൾക്ക് മുമ്പ് ക൪ബലയിൽ സംഭവിച്ചതു തന്നെയാണ് ഇപ്പോൾ സിറിയയിലും നടക്കുന്നത്. ദേശത്തിനും വംശത്തിനുമപ്പുറം മനുഷ്യ ജീവന് വിലകൽപിക്കുന്ന മതമാണ് ഇസ്ലാം. ക൪ബല ഒരു പാഠമാകേണ്ട സമയമാണിതെന്നും അദ്ദേഹം ഓ൪മിപ്പിച്ചു. വെള്ളിയാഴ്ച അറബ് വസന്തത്തെക്കുറിച്ച് നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.