തുര്‍ക്കിയില്‍ ആയുധ സംഭരണശാലയില്‍ സ്ഫോടനം; 25 സൈനികര്‍ കൊല്ലപ്പെട്ടു

ഇസ്തംബൂൾ: തു൪ക്കിയിൽ ആയുധസംഭരണശാലയിലുണ്ടായ സ്ഫോടനത്തിൽ 25 സൈനിക൪ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ പ്രവിശ്യയായ അഫ്യൂണിൽ ബുധനാഴ്ച വൈകുന്നേരമാണ് സ്ഫോടനമുണ്ടായത്.  സ്ഫോടനത്തിൽ നാല് പേ൪ക്ക് പരിക്കേറ്റതായും സൈന്യം അറിയിച്ചു.
 ഹാൻഡ് ഗ്രനേഡുകൾ  കൈകാര്യംചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചതാകാം സ്ഫോടന കാരണമെന്ന് റിപ്പോ൪ട്ടുകൾ പറയുന്നു. സ്ഫോടനത്തിൽ ഭീകര൪ക്ക് പങ്കില്ലെന്നും തു൪ക്കി പരിസ്ഥിതികാര്യ മന്ത്രി വെയ്സൽ എറോഗ്ളു പറഞ്ഞു. സ്ഫോടനത്തിൽ ഗ്രനേഡുകൾ പല ഭാഗത്തേക്ക് ചിതറിയത് രക്ഷാപ്രവ൪ത്തനത്തെ തടസ്സപ്പെടുത്തി. ഉയ൪ന്ന സുരക്ഷമേഖലയായതിനാൽ അടിയന്തര രക്ഷാപ്രവ൪ത്തനങ്ങൾക്ക് താമസം നേരിട്ടു. സ്ഫോടനത്തിന്റെ ആഘാതം കാരണം മരിച്ചവരെ തിരിച്ചറിയാൻ പ്രയാസപ്പെടുകയാണ്. പരിക്കേറ്റവരെ സൈനികാശുപത്രിയിൽ പ്രവേശിച്ചു. തീ നിയന്ത്രണ വിധേയമാക്കിയതായും അധികൃത൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.