ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ സേന നടത്തിയ വ്യോമാക്രമണങ്ങളിൽ ചുരുങ്ങിയത് ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് രണ്ട് തവണ ഇസ്രായേൽ സേന ആക്രമണം നടത്തിയത്. കൊല്ലപ്പെട്ട ആറുപേരും സിവിലിയന്മാരാണെന്ന് ഗസ്സ ആരോഗ്യമന്ത്രി പറഞ്ഞു. ബുറൈജ് അഭയാ൪ഥി ക്യാമ്പിന് സമീപമാണ് ആക്രമണമുണ്ടായത്. സിവിലിയന്മാ൪ സഞ്ചരിക്കുകയായിരുന്ന കാറിന് മേലാണ് ഇസ്രായേൽ റോക്കറ്റ് പതിച്ചതെന്ന് വാ൪ത്താ ഏജൻസികൾ റിപ്പോ൪ട്ട് ചെയ്തു. എന്നാൽ, ആയുധ നി൪മാണത്തിലേ൪പ്പെട്ട തീവ്രവാദികളെ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ വൃത്തങ്ങൾ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ മൂന്ന് പേ൪ തീവ്രവാദികളാണെന്നാണ് ഇസ്രായേൽ ഭാഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.