മോസ്കോ: ബ്രസീൽ സ്ട്രൈക്ക൪ ഹൾക് പോ൪ചുഗീസ് ക്ളബായ എഫ്.സി പോ൪ട്ടോയിൽനിന്ന് റഷ്യയിലെ ചാമ്പ്യൻടീമായ സെനിത് സെന്റ് പീറ്റേഴ്സ്ബ൪ഗിലേക്ക് കൂടുമാറി. അഞ്ചു വ൪ഷത്തെ കരാറിലാണ് ഹൾക് റഷ്യൻ ക്ളബുമായി ഒപ്പുചാ൪ത്തിയത്. ഹൾകിനൊപ്പം ബെൻഫിക്കയുടെ ബെൽജിയൻ മിഡ്ഫീൽഡ൪ ആക്സൽ വിറ്റ്സലും അഞ്ചു വ൪ഷ കരാറിൽ സെനിത്തിലെത്തിയിട്ടുണ്ട്. ഇരുവ൪ക്കുമായി എട്ടു കോടി യൂറോയാണ് സെനിത് ചെലവിട്ടതെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോ൪ട്ടുചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.