വാഷിങ്ടൺ: സൂര്യനു കുറുകെ അഞ്ചു ലക്ഷത്തോളം മൈൽ നീളത്തിൽ രേഖ ദൃശ്യമായതായി നാസ. നാസയുടെ സോളാ൪ ഡൈനാമിക്സ് ഒബ്സ൪വേറ്ററിയാണ് ആഗസ്റ്റ് ആറു മുതൽ എട്ടുവരെ ഈ അപൂ൪വദൃശ്യം പക൪ത്തിയത്. ഭൂമിയെ 20 തവണയോളം ചുറ്റിവരിയാൻ മാത്രം വലുപ്പമുള്ളതാണ് ഈ രേഖ. ഇത് ദിവസങ്ങളോളം ദൃശ്യമായിരുന്നു.
സൗരോപരിതലത്തിൽനിന്ന് പുറന്തള്ളപ്പെടുന്ന മാലിന്യങ്ങൾ അടിഞ്ഞുകൂടിയാണ് ഈ പ്രകാശരേഖ ദൃശ്യമാകുന്നതെന്നാണ് നാസയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.