പൊലീസ് തലപ്പത്ത് സമഗ്ര അഴിച്ചുപണി; ഉത്തരവ് ഇന്നിറങ്ങിയേക്കും

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ചുപണി നടത്തി ഉത്തരവ് ഇന്നിറങ്ങുമെന്നറിയുന്നു. ഡി.ജി.പി, എ.ഡി.ജി.പി, ഐ.ജി തസ്തികകളിലുള്ള ഉദ്യോഗസ്ഥ൪ക്കായിരിക്കും ആദ്യഘട്ടത്തിൽ സ്ഥാനചലനമുണ്ടാകുക. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണനും ഇതുസംബന്ധിച്ച്  ച൪ച്ചചെയ്ത് തീരുമാനമെടുത്തിട്ടുണ്ട്.
ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയായി കെ.എസ്. ബാലസുബ്രഹ്മണ്യം ചുമതലയേറ്റതിനെ തുട൪ന്ന് ഒഴിവുവന്ന രണ്ട് തസ്തികകളിലേക്കുള്ള നിയമനമാണ് പ്രധാനം. ഫയ൪ഫോഴ്സ് മേധാവി, ട്രാൻസ്പോ൪ട്ട് കമീഷണ൪ തസ്തികകളിലെ സേവനമാണ് ബാലസുബ്രഹ്മണ്യം വഹിച്ചുവന്നത്. ഫയ൪ഫോഴ്സ് മേധാവി സ്ഥാനത്തേക്ക് ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കേണ്ടിവരും. കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോ൪പറേഷൻ എം.ഡി കെ.എസ്. ജംഗ്പാങ്കിക്കാണ് ഫയ൪ഫോഴ്സിൽ സാധ്യത. കേരള പൊലീസ് അക്കാദമി ഡയറക്ട൪ കെ.ജി. പ്രേംശങ്ക൪, വിജിലൻസ് ഡയറക്ട൪ വേണുഗോപാൽ കെ. നായ൪ എന്നിവരെയും പരിഗണിച്ചേക്കാം. എന്നാൽ വിരമിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കുന്നതിനാൽ വേണുഗോപാൽ കെ. നായരെ മാറ്റാനുള്ള സാധ്യത കുറവാണെന്ന് ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
ട്രാൻസ്പോ൪ട്ട് കമീഷണ൪ സ്ഥാനത്തേക്ക് എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കാനാണ് ഏറെ സാധ്യത. മേഖലാ എ.ഡി.ജി.പിമാ൪, റെയ്ഞ്ച് ഐ.ജിമാ൪ എന്നിവരിൽ ചില൪ക്കും മാറ്റണ്ടാകും. എ.ഡി.ജി.പി ഹേമചന്ദ്രൻ ദക്ഷിണമേഖല എ.ഡി.ജി.പിയാകാൻ സാധ്യതയുണ്ട്. ദക്ഷിണമേഖല എ.ഡി.ജി.പി ചന്ദ്രശേഖരനും നി൪ണായകമായ ഏതെങ്കിലും പദവി ലഭിക്കുമെന്നാണറിയുന്നത്.
ക്രൈംബ്രാഞ്ച് ഐ.ജി ബി. സന്ധ്യക്ക് ക്രമസമാധാന പരിപാലനത്തിലേക്ക് മാറ്റമുണ്ടായേക്കുമെന്നും അറിയുന്നു. അതിനനുസരിച്ച് റേഞ്ച് ഐ.ജിമാരിൽ ചില൪ക്കും മാറ്റമുണ്ടാകാം. പൊലീസ് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷൻ ഐ.ജിയായിരുന്ന മനോജ്എബ്രഹാം പരിശീലനത്തിന് പോയ സാഹചര്യത്തിൽ പകരം ഐ.ജിയെ നിയമിക്കേണ്ടിവരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.