മോസ്കോ: റഷ്യൻ പ്രസിഡൻറ് വ്ളാദിമി൪ പുടിൻെറ എതിരാളിയും പാ൪ലമെൻറിൽ അദ്ദേഹത്തിൻെറ കടുത്ത വിമ൪ശകനുമായ ഗെന്നഡി ഗുഡ്കോവിനെ പാ൪ലമെൻറിൽ നിന്ന് പുറത്താക്കാനൊരുങ്ങുന്നു. ഇതു സംബന്ധിച്ച കത്ത് പ്രോസിക്യൂട്ട൪ പാ൪ലമെൻറ് അംഗങ്ങൾക്ക് കൈമാറി. ഗുഡ്കോവിൻെറ പേരിൽ അഴിമതിക്കുറ്റങ്ങൾ ആരോപിച്ചാണ് പാ൪ലമെൻറിൽ നിന്നും പുറത്താക്കാനുള്ള നടപടികൾ ഒരുങ്ങുന്നത്. പുടിനെതിരെ ചരിത്രപ്രധാനമായ ശീതകാല പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ഗുഡ്കോവ് ബിസിനസ് സംബന്ധമായി അഴിമതികൾ നടത്തിയെന്ന വാ൪ത്ത സ൪ക്കാ൪ അനുകൂല മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.