ചെന്നൈ: ബുച്ചി ബാബു മെമ്മോറിയൽ ട്രോഫി ഓൾ ഇന്ത്യ ക്രിക്കറ്റ് ടൂ൪ണമെൻറിൻെറ കലാശക്കളിയിൽ കഴിഞ്ഞ തവണത്തേതിൻെറ തനിയാവ൪ത്തനം. ദ്വിദിന ഫൈനലിൽ നിലവിലെ റണ്ണ൪ അപ്പായ കേരളത്തെ മൂന്നു വിക്കറ്റിന് വീഴ്ത്തി അയൽക്കാരായ ക൪ണാടക കിരീടം നിലനി൪ത്തി. കേരളത്തിൻെറ ഒന്നാമിന്നിങ്സ് സ്കോറായ 137 റൺസിന് മറുപടിയായി നാലിന് 100 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുട൪ന്ന എതിരാളികൾ ഏഴിന് 141ലെത്തിയപ്പോൾ മത്സരം അവസാനിപ്പിക്കാൻ ഇരു ടീമും തീരുമാനിക്കുകയായിരുന്നു. രാജു ഭട്കലും (ഏഴ്) അഭിമന്യൂ മിഥുനും (നാല്) ആയിരുന്നു ഈ സമയം ക്രീസിൽ. കെ.ബി. പവൻ (32), റോബിൻ ഉത്തപ്പ (32), സി.എം. ഗൗതം (27) എന്നിവരുടെ പ്രകടനമാണ് ക൪ണാടകക്ക് ഒന്നാമിന്നിങ്സ് ലീഡ് സമ്മാനിച്ചത്. കേരളത്തിനായി കെ.ആ൪. ശ്രീജിത്ത് 57 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.