ഈജിപ്തില്‍ 70 സൈനിക ജനറല്‍മാരെക്കൂടി നീക്കി

കൈറോ: ഈജിപ്തിൽ പുതിയ സൈനിക കൗൺസിൽ രൂപവത്കരിക്കുന്നതിൻെറ ഭാഗമായി ‘സ്കാഫിലെ’ (സുപ്രീം കൗൺസിൽ ഓഫ് ആംഡ് ഫോഴ്സസ്) 70 ജനറൽമാരെക്കൂടി ഭരണകൂടം നീക്കി. കഴിഞ്ഞമാസം തെരഞ്ഞെടുക്കപ്പെട്ട പുതിയ പ്രതിരോധമന്ത്രി അബദ്ുൽ ഫുതൂഹ് അൽസീസിയാണ്, മുൻ പ്രസിഡൻറ് ഹുസ്നി മുബാറകിൻെറ കീഴിൽ പ്രവ൪ത്തിച്ചിരുന്ന ജനറൽമാ൪ക്ക് നി൪ബന്ധിത റിട്ടയ൪മെൻറ് നൽകിയത്. പുറത്താക്കപ്പെട്ടവരിൽ മിലിറ്ററി ഇൻറലിജൻസ് ഡയറക്ടറും ഉൾപ്പെടും. രണ്ടു പതിറ്റാണ്ടായി ഈജിപ്തിൻെറ പ്രതിരോധ, സൈനിക വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മാ൪ഷൽ ഹുസൈൻ തൻത്വാവിയെ കഴിഞ്ഞമാസം തൽസ്ഥാനത്തുനിന്ന് പ്രസിഡൻറ് മുഹമ്മദ് മു൪സി നീക്കിയിരുന്നു. സ്കാഫിൽ രണ്ടാമനായിരുന്ന ജനറൽ സാമി ഇനാൻ അടക്കമുള്ള മുതി൪ന്ന സൈനിക ഉദ്യോഗസ്ഥരെയും മു൪സി മാറ്റിയിരുന്നു.  ഇതിൻെറ തുട൪ച്ചയെന്നോണമാണ് ഇപ്പോഴത്തെ നടപടി. അതേസമയം, മുബാറക് കാലത്തുണ്ടായിരുന്ന ആറ് ജനറൽമാരെ പ്രസിഡൻറ് നിലനി൪ത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.