സ്വയംപ്രഖ്യാപിത മിശിഹ സണ്‍ മ്യൂങ് മൂണ്‍ അന്തരിച്ചു

സോൾ: മിശിഹയാണെന്ന് സ്വയം പ്രഖ്യാപിച്ച സൺ മ്യൂങ് മൂൺ (92) ദക്ഷിണ കൊറിയയിലെ സോളിനടുത്ത് ഗാപിയൂങ്ങിൽ അന്തരിച്ചു.  ന്യൂമോണിയ ബാധിച്ച് രണ്ടാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആയിരങ്ങളുടെ വിവാഹം ഒന്നിച്ച് നടത്തി പ്രസിദ്ധി നേടിയ ഇദ്ദേഹത്തിൻെറ അനുയായികൾ  ‘മൂണീസ്’ എന്നാണ് അറിയപ്പെടുന്നത്. 1950ലാണ് ഇദ്ദേഹം  പുതിയ ‘മൂണീസ്’ സഭക്ക് ജന്മം നൽകിയത്. ലക്ഷക്കണക്കിന് അനുയായികളുണ്ടെന്ന് അവകാശപ്പെടുന്ന മൂൺ അനുയായികളെ വഴിതെറ്റിച്ചതായും  സാമ്പത്തിക നേട്ടങ്ങൾക്ക് സഭയെ ഉപയോഗിച്ചതായും ആരോപണമുയ൪ന്നിരുന്നു. ആഗോളതലത്തിൽ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത മൂണിൻെറ മുഖ്യ ബിസിനസ് മേഖല വാ൪ത്താമാധ്യമങ്ങൾ, ആയുധ ഫാക്ടറികൾ, സ൪വകലാശാലകൾ, ഭക്ഷണശൃംഖല തുടങ്ങിയവയാണ്. സംസ്കാരം സെപ്റ്റംബ൪ 15 ന് നടക്കും. 13 ദിവസം സഭാവിശ്വാസികൾക്ക് ദു$ഖാചരണമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.