ഇസ്ലാമാബാദ്: ഖു൪ആൻ കത്തിച്ച കേസിൽ ദൈവനിന്ദാ നിരോധനിയമപ്രകാരം ക്രിസ്ത്യൻ ബാലിക അറസ്റ്റിലായ സംഭവത്തിന് പിന്നിൽ പാക് ഇമാമാണെന്ന് ആരോപണം. ഖു൪ആന്റെ കത്തിയ പേജുകൾ ബാലികയുടെ ബാഗിൽ ഇമാം ബോധപൂ൪വം നിക്ഷേപിക്കുകയായിരുന്നെന്ന മൊഴിയെ തുട൪ന്ന് കഴിഞ്ഞ ദിവസം ഖാലിദ് ചിശ്തി എന്ന ഇമാമിനെ അധികൃത൪ അറസ്റ്റ് ചെയ്തു. ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇമാമിനെ റാവൽപിണ്ടിയിലെ ജയിലിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.