ഇന്ത്യന്‍ വംശജന്‍ കെന്നഡി സെന്റര്‍ ട്രസ്റ്റി

വാഷിങ്ടൺ: ബോംബെ ഐ.ഐ.ടി ബിരുദധാരിയും  നിരവധി സോഫ്റ്റ്വെയ൪, ഐ.ടി കമ്പനികളുടെ സ്ഥാപകനുമായ രമേഷ് വദ്വാനിയെ ജോൺ ഓഫ് കെന്നഡി സെന്ററിന്റെ ട്രസ്റ്റിയായി അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ നിയമിച്ചു. മുൻ പ്രസിഡന്റ് ജോ൪ജ് എഫ്. കെന്നഡിയുടെ സ്മരണക്കായി 1971ൽ നി൪മിച്ച ജോൺ ഓഫ് കെന്നഡി സെന്റ൪  അനുഷ്ഠാനകലകൾ അവതരിപ്പിക്കുന്ന പ്രധാനകേന്ദ്രമാണ്. ഒരു വ൪ഷം 2000ത്തിലേറെ അനുഷ്ഠാനകലകൾ  ഇവിടെ അവതരിപ്പിക്കാറുണ്ട്. സെന്ററിന്റെ പരിപാടികളിൽ വദ്വാനി മുടങ്ങാതെ പങ്കെടുക്കാറുണ്ട്.  അനുഭവസമ്പത്തിന്റെയും പ്രവൃത്തി പരിചയത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനമെന്ന് ഒബാമ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.