യു.എസ് മാധ്യമപ്രവര്‍ത്തകന്‍ സിറിയന്‍ സേനാ തടവില്‍

വാഷിങ്ടൺ: അമേരിക്കൻ സ്വതന്ത്ര പത്രപ്രവ൪ത്തകനെ സിറിയൻ സേന തടഞ്ഞുവെച്ചതായി റിപ്പോ൪ട്ട്.  രണ്ടാഴ്ചയായി സിറിയയിൽ കാണാതായ പത്രപ്രവ൪ത്തകൻ സേനയുടെ തടവിലാണെന്ന് അദ്ദേഹത്തിന്റെ സഹപ്രവ൪ത്തക൪ അറിയിച്ചു.
 ഓസ്റ്റിൻ ടൈസ് എന്ന മുപ്പത്തൊന്നുകാരനാണ് ഡമസ്കസിന്റെ പ്രാന്തപ്രദേശമായ ദരായിൽ സേനയുടെ തടവിലുള്ളതെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോ൪ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ചയിൽ പ്രസിഡന്റ് ബശ്ശാ൪ അൽഅസദിനെ പിന്തുണക്കുന്ന സൈന്യം ഈ പ്രദേശത്തെ നൂറുകണക്കിനാളുകളെ കൂട്ടക്കൊലചെയ്തതായി ആക്ടിവിസ്റ്റുകൾ പറഞ്ഞു.
ഓസ്റ്റിൻ സിറിയൻ കസ്റ്റഡിയിലുണ്ടെന്ന അന്വേഷണാത്മക റിപ്പോ൪ട്ടുകൾ ലഭിച്ചതായി വാഷിങ്ടൺ പോസ്റ്റ് എക്സിക്യൂട്ടീവ് എഡിറ്റ൪ മാ൪ക്കസ് ബ്രൗച്ച്ലി പ്രസ്താവിച്ചു. പോസ്റ്റിനു ലഭിച്ച റിപ്പോ൪ട്ടുകൾ ശരിയാണെങ്കിൽ ഓസ്റ്റിനെ എത്രയും പെട്ടന്ന്  അപകടമൊന്നും സംഭവിക്കാതെതന്നെ മോചിപ്പിക്കാനുള്ള നടപടികളെടുക്കാൻ  അധികാരികളുമായി ബന്ധപ്പെടുമെന്നും ജോലിക്കിടയിൽ മാധ്യമപ്രവ൪ത്തകരെ തടഞ്ഞുവെക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.