സോംദേവ് ആദ്യറൗണ്ടില്‍ പുറത്ത്

ന്യൂയോ൪ക്: ഇന്ത്യൻ താരം സോംദേവ് ദേവ്വ൪മൻ യു.എസ് ഓപൺ ടെന്നിസിന്റെ ആദ്യറൗണ്ടിൽ തോറ്റു പുറത്തായി. സ്പെയിനിന്റെ റൂബൻ റാമിറെസ് ഹിഡാൽഗോക്കെതിരെ നാലു സെറ്റ് നീണ്ട മത്സരത്തിൽ സോംദേവ് പൊരുതി കീഴടങ്ങുകയായിരുന്നു. സ്കോ൪: 6-3, 6-2, 3-6, 6-4. ചുമലിന് ശസ്ത്രക്രിയക്ക് വിധേയനായശേഷം സോംദേവിന്റെ രണ്ടാം മത്സരം മാത്രമായിരുന്നു ഇത്. ഒളിമ്പിക്സിന്റെ ആദ്യറൗണ്ടിലും താരം ആദ്യറൗണ്ടിൽ പുറത്തായിരുന്നു. ഇനി ഡബ്ൾസ് മത്സരങ്ങളിലാണ് ഇന്ത്യൻ സാന്നിധ്യമുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.