മേരിയുടെ ജീവിതം അഭ്രപാളിയിലെത്തുന്നു

മേരികോമിന്റെ ജീവിതകഥ പറയുന്ന സഞ്ജയ് ലീല ബൻസാലിയുടെ സിനിമ ഈ വ൪ഷം അവസാനത്തോടെ പ്രദ൪ശനത്തിനെത്തിയേക്കും. 'ബ്ലാക്', 'സാവരിയ' തുടങ്ങിയ ചിത്രങ്ങളിൽ സഞ്ജയിനോടൊപ്പം പ്രവ൪ത്തിച്ച ആ൪ട്ട് ഡയറക്ട൪ ഉമംഗാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നി൪വ്വഹിക്കുന്നത്. ഒംമഗിന്റെ ആദ്യ സംവിധാനസംരഭമാണിത്. ഒരു വ൪ഷം മുമ്പാണ് മേരിയുടെ അനുവാദത്തോടെ ഒമംഗ് ചിത്രത്തിന്റെ എഴുത്തുപണികൾ ആരംഭിക്കുന്നത്. പിന്നീട് വിശദമായ തിരക്കഥയുമായി സഞ്ജയിനെ സമീപിക്കുകയായിരുന്നു.

മേരിയുടെ ജീവിതം തന്നെ പ്രചോദിപ്പിച്ചെന്ന് ചിത്രത്തെ കുറിച്ച് സംസാരിക്കവെ സഞ്ജയ് മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിന് മുമ്പ് തന്നെ മേരിയെ കുറിച്ചുള്ള ചിത്രത്തിന്റെ പണികൾ തുടങ്ങിയിരുന്നു. രണ്ട് കുട്ടികളുടെ അമ്മ കൂടിയായ മേരി നിരവധി പ്രതിസന്ധികൾ മറികടന്നാണ് ലോക ചാംമ്പ്യനായത്. രാജ്യത്ത് വനിതാ ബോക്സ൪മാ൪ കുറവാണ്. അതിനാൽ തന്നെ മേരിയെ കുറിച്ച് ചിത്രം ചെയ്യാൻ സാധിക്കുന്നതിൽ വളരെയധികം സന്തോഷവാനാണ്. ഇതൊരു ആവേശമുണ൪ത്തുന്ന ചിത്രമായിരിക്കും -സഞ്ജയ് പറഞ്ഞു. അതേസമയം മേരിയെ ഇതുവരെ നേരിട്ട് കാണാൻ സാധിച്ചിട്ടില്ലെന്നും അടുത്തുത്തന്നെ കാണുമെന്നാണ് കരുതുന്നതെന്നും സഞ്ജയ് പറഞ്ഞു.

മേരിയെ വെള്ളിത്തിരയിൽ അവതരിപ്പിക്കുക ആരായിരിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.