പിക്കപ് വാന്‍ പോസ്റ്റിലിടിച്ച് മറിഞ്ഞു; യാത്രക്കാര്‍ രക്ഷപ്പെട്ടു

കല്ലമ്പലം: കല്ലമ്പലത്തിനടുത്ത് ദേശീയപാതയിൽ തട്ടുപാലത്ത് പിക്കപ് വാൻ പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു.
പിക്കപ് യാത്രക്കാരായ മൂന്നുപേ൪ രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം.
കൊല്ലംഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ് മുന്നിലുണ്ടായിരുന്ന ബൈക്ക് ബ്രേക്ക് ചെയ്തത് മൂലം പെട്ടെന്ന് ബ്രേക്കിട്ടതിനാൽ റോഡിൽ നിന്ന് തെന്നിമാറി വൈദ്യുതി പോസ്റ്റിലിടിച്ചശേഷം 10 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ചാറ്റൽ മഴയുള്ളതിനാലാണ് തെന്നിയതെന്ന് രക്ഷപ്പെട്ടവ൪ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതിപോസ്റ്റും കമ്പിയും റോഡിൽ വീണ് തീകത്തിയത് പരിഭ്രാന്തിയുയ൪ത്തിയെങ്കിലും പെട്ടെന്ന് വൈദ്യുതി നിലച്ചത് കൂടുതൽ അപകടം ഒഴിവാക്കി.
തൊട്ടിക്കല്ലിലെ സ്വകാര്യ സോപ്പ് വിതരണ കമ്പനിയുടെ വാനാണ് അപകടത്തിൽപെട്ടത്. കരുനാഗപ്പള്ളി സ്വദേശി മനേഷ് (32), തൊട്ടിക്കല്ല് സ്വദേശി മുനീ൪ (22), രാജൻ (25) എന്നിവരാണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. കല്ലമ്പലം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.