ജനകീയ ഡോക്ടര്‍ക്ക് സ്ഥലം മാറ്റം; പനമരം ആശുപത്രി പ്രവര്‍ത്തനം താളംതെറ്റി

പനമരം: കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ ഐ.പിയുടെ ചുക്കാൻ പിടിച്ചിരുന്ന ജനങ്ങളുടെ ഇഷ്ടഡോക്ടറ൪ പി. ചന്ദ്രശേഖരന് സ്ഥലം മാറ്റം. ഇതോടെ ആശുപത്രി പ്രവ൪ത്തനം താളംതെറ്റി. ആശുപത്രിയിൽ ഒ.പി, ഐ.പി രോഗികളുടെ എണ്ണം കാര്യമായി കുറഞ്ഞു.
ശിശുരോഗ വിദഗ്ധനായ ഡോക്ട൪ അഞ്ചു വ൪ഷത്തിലേറെയായി പനമരം ആശുപത്രിയിലാണ്. ഐ.പി സജീവമായത് ഇദ്ദേഹത്തിൻെറ വരവോടെയാണ്. ഒരു വ൪ഷം മുമ്പ് ഡോക്ടറെ മാനന്തവാടിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. നാട്ടുകാരുടെ മുറവിളി ശക്തമായതോടെ വീണ്ടും ആശുപത്രിയുടെ ചുമതല കിട്ടി. ഇടക്ക് നിലച്ചുപോയ ഐ.പി അതോടെ പുന$സ്ഥാപിച്ചു. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ഐ.പിയിൽ കാര്യമായ രോഗികളില്ല. നിലവിൽ രണ്ട് ഡോക്ട൪മാരാണുള്ളത്. ഇവരിൽ ഒരാൾക്ക് സബ് സെൻററുകളിലെ ക്യാമ്പുകളിലും പോകണം.
മൂന്നു വ൪ഷം മുമ്പാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തെ സി.എച്ച്.സിയാക്കി ഉയ൪ത്തിയത്. എന്നാൽ, അതിനനുസരിച്ച് ജീവനക്കാരുടെ തസ്തിക സൃഷ്ടിക്കാനായില്ല. ആശുപത്രിയുടെ ഗേറ്റിൽ സി.എച്ച്.സി എന്നും, ഉള്ളിൽ പി.എച്ച്.സി എന്നുമാണ് ഇപ്പോഴും ബോ൪ഡ്. അടുത്തിടെ പനമരം ബ്ളോക് പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി കെട്ടിടം മോടിപിടിപ്പിച്ചിരുന്നു.
ജനകീയ ഡോക്ട൪ തിരിച്ചുവന്നാലേ ആശുപത്രി പ്രവ൪ത്തനം കാര്യക്ഷമമാകൂവെന്ന് പാലിയേറ്റിവ് കെയ൪ പ്രവ൪ത്തക൪ കെ. പോക്കു, മജീദ് എന്നിവ൪ പറഞ്ഞു. ലക്ഷങ്ങളുടെ മരുന്ന് ആശുപത്രി ഗോഡൗണിൽ നശിക്കുകയാണ്. ആശുപത്രി പ്രവ൪ത്തനത്തിലെ താളപ്പിഴകൾക്കെതിരെ സമരം നടത്തുമെന്നറിയിച്ച് വിവിധ സംഘടനകൾ ടൗണിൽ കഴിഞ്ഞ ദിവസം പോസ്റ്റ൪ പ്രചാരണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.