ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് യുനൈറ്റഡിന് ആദ്യ ജയം

ലണ്ടൻ: വിറച്ചു തുടങ്ങിയ മാഞ്ചസ്റ്റ൪ യുനൈറ്റഡിന് ഇംഗ്ളീഷ് പ്രീമിയ൪ ലീഗ് സീസണിലെ ആദ്യ ജയം. ഫുൾഹാമിനെ 3-2ന് കീഴടക്കിയാണ് മുൻ ചാമ്പ്യന്മാ൪ ജയം നേടിയത്. കളിയുടെ മൂന്നാം മിനിറ്റിൽ ഡാമിയൻ ദിയൂഫിന്റെ ഗോളിൽ ഫുൾഹാമാണ് ആദ്യം സ്കോ൪ ചെയ്തതെങ്കിലും വൻവിലകൊടുത്ത് ടീമിലെത്തിച്ച റോബിൻ വാൻപേഴ്സിയിലൂടെ സ്കോ൪ബോ൪ഡ് ചലിപ്പിച്ച് മാഞ്ചസ്റ്റ൪ യുനൈറ്റഡ് കളിയിലേക്ക് തിരിച്ചെത്തി. 10ാം മിനിറ്റിലായിരുന്നു ആഴ്സനലിൽനിന്ന് ഓൾഡ് ട്രാഫോഡിലെത്തിയ താരം യുനൈറ്റഡിന്റെ ആദ്യ ഗോൾ സ്വന്തമാക്കിയത്. ഷിൻജി കഗാവ (35ാം മിനിറ്റ്), റാഫേൽ (41) എന്നിവ൪ യുനൈറ്റഡിന്റെ രണ്ടും മൂന്നും ഗോളുകൾ നേടി. ആദ്യ പകുതിയിൽ ലീഡ് ചെയ്ത് യുനൈറ്റഡിനെ ഞെട്ടിച്ച് 64ാം മിനിറ്റിൽ നെമാഞ്ച വിദികിന്റെ സെൽഫ് ഗോളാണ് ഫുൾഹാമിന്റെ തോൽവി ഭാരം കുറച്ചത്. ആദ്യ മത്സരത്തിൽ യുനൈറ്റഡ് എവ൪ടന് മുന്നിൽ  1-0ത്തിന്  തോൽവി വഴങ്ങിയിരുന്നു. പ്രീമിയ൪ ലീഗിൽ ഇന്നലെ നടന്ന മറ്റുമത്സരങ്ങളിൽ സ്വാൻസിയ 3-0ത്തിന് വെസ്റ്റ്ഹാമിനെയും എവ൪ടൻ 3-1ന് ആസ്റ്റൻ വില്ലയെയും തോൽപിച്ചു. ടോട്ടൻഹാം വെസ്റ്റ്ബ്രോം (1-1), നോ൪വിച്, ക്യൂ.പി.ആ൪ (1-1) മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.