കൊച്ചിയില്‍ രാജ്യാന്തര യോട്ടിങ് തുടങ്ങി

കൊച്ചി: രാജ്യാന്തര യോട്ടിങ് മത്സരത്തിന് കൊച്ചിക്കായലിൽ  തുടക്കമായി. ഏഴ് ഇനങ്ങളിൽ സംഘടിപ്പിക്കുന്ന 'ഓണം റിഗാറ്റ' പായ്വഞ്ചി ജലോത്സവം മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഫ്ളാഗ് ഓഫ് ചെയ്തു. യോട്ടിങ് അസോസിയേഷൻ ഓഫ് ഇന്ത്യയിൽ അഫിലിയേറ്റ് ചെയ്ത കേരള വാട്ട൪ സ്പോ൪ട്സ് ആൻഡ് സെയ്ലിങ് ഓ൪ഗനൈസേഷനാണ് ഓണം റിഗാറ്റയുടെ സംഘാടക൪. രാജ്യാന്തര പ്രശസ്തരായ ഒഫീഷ്യലുകളാണ് മത്സരം നിയന്ത്രിക്കുന്നത്. 29ന് മന്ത്രി എ.പി.അനിൽകുമാ൪ സമ്മാനങ്ങൾ വിതരണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.