ബുച്ചി ബാബു ക്രിക്കറ്റ് കേരളം ക്വാര്‍ട്ടറില്‍

ചെന്നൈ: ഓൾ ഇന്ത്യ ബുച്ചി ബാബു മെമ്മോറിയൽ ക്രിക്കറ്റ് ടൂ൪ണമെന്റിൽ നിലവിലെ റണ്ണ൪ അപ്പായ കേരളം ക്വാ൪ട്ട൪ ഫൈനലിൽ പ്രവേശിച്ചു. കേരളവും ഗുജറാത്തും തമ്മിൽ നടന്ന മത്സരം മഴ മൂലം സമനിലയിൽ കലാശിച്ചെങ്കിലും നെറ്റ് റൺറേറ്റിന്റെ ബലത്തിൽ സോണി ചെറുവത്തൂരും സംഘവും അവസാന എട്ടിൽ സ്ഥാനം പിടിച്ചു. തിങ്കളാഴ്ച തുടങ്ങുന്ന ദ്വിദിന ക്വാ൪ട്ടറിൽ കേരളം സൗരാഷ്ട്രയുമായും ഒഡിഷ മുംബൈയുമായും ബറോഡ മഹാരാഷ്ട്രയുമായും ക൪ണാടക തമിഴ്നാടുമായും ഏറ്റുമുട്ടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.