ലോസന്നെ ഡയമണ്ട് ലീഗ്: വേഗത്തില്‍ രണ്ടാമനായി ബ്ലെയ്ക്

ലോസന്നെ: ലോകത്തെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഓട്ടക്കാരൻ എന്ന ബഹുമതി  ഇനി ജമൈക്കൻ താരം യൊഹാൻ ബ്ലെയ്ക്കിന് സ്വന്തം.
നാട്ടുകാരനായ ഉസൈൻ ബോൾട്ടിന്റെ അഭാവം മുതലെടുത്ത് ലോസന്നെ ഡയമണ്ട് ലീഗിൽ 9.69 സെക്കന്റിൽ ഒന്നാമതായി ഫിനിഷ് ചെയ്താണ് ബ്ലെയ്ക് നേട്ടം സ്വന്തമാക്കിയത്.
100 മീറ്ററിൽനിന്ന് മാറിനിന്ന ബോൾട്ട് 200 മീറ്ററിൽ 19.58 സെക്കന്റിൽ ഫിനിഷ് ചെയ്ത് സ്വ൪ണം സ്വന്തമാക്കി. ലണ്ടൻ ഒളിമ്പിക്സിലെ 100 മീറ്റ൪ വെള്ളി മെഡൽ ജേതാവായ ബ്ലെയ്ക് 9.75 എന്ന തന്റെ വ്യക്തികത റെക്കോഡാണ് തിരുത്തിയത്. ഉസൈൻ ബോൾട്ട് കുറിച്ച 9.58 സെക്കന്റാണ് 100 മീറ്ററിലെ ഏറ്റവും മികച്ച സമയം. ബ്ലെയ്ക്കിന്റെ പരിശീലനം കണ്ടപ്പോഴേ അദ്ദേഹം മികച്ച സമയം കുറിക്കുമെന്ന് കരുതിയിരുന്നതായി ഉസൈൻ ബോൾട്ട് പ്രതികരിച്ചു.
വനിതകളുടെ 100 മീറ്ററിൽ ഒളിമ്പിക്സ് സ്വ൪ണമെഡൽ ജേതാവ് ഷെല്ലി ആൻ ഫ്രേസറെ പിന്നിലാക്കി അമേരിക്കയുടെ കാ൪മലിറ്റ ജീറ്റ൪ വേഗമേറിയ താരമായി മാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.