ഉറങ്ങിപ്പോയ വിമാനയാത്രക്കാരി 18 മണിക്കൂറിനുശേഷം കയറിയയിടത്തുതന്നെ ഇറങ്ങി

പാരിസ്:വിമാനത്തിലെ ദീ൪ഘനിദ്ര മൂലം ഫ്രഞ്ചുകാരി കയറിയയിടത്തു തന്നെ ഇറങ്ങി.ലാഹോറിൽനിന്ന് പാരിസിലേക്കു കയറിയ പാക് പൗരന്റെ ഭാര്യയായ പാട്രിക് ക്രിസ്റ്റീൻ അഹമ്മദ് എന്ന യുവതിക്കാണ് ഉറങ്ങിയതുമൂലം പാരിസ് വിമാനത്താവളത്തിൽ ഇറങ്ങാനാവാതെ പോയത്.ചൊവ്വാഴ്ച ഉച്ചക്ക് ലാഹോറിൽനിന്ന് പുറപ്പെട്ട ഇവ൪ ബുധനാഴ്ച രാവിലെ ലാഹോറിൽതന്നെ തിരിച്ചിറങ്ങി. അബദ്ധം സംഭവിച്ച കാര്യം ജീവനക്കാരോട് പറയാതിരുന്നതുമൂലമാണ് ഇവ൪ക്ക് ലാഹോറിൽ തന്നെ ഇറങ്ങേണ്ടി വന്നതെന്ന് ലാഹോറിലെ കുടിയേറ്റ വകുപ്പ് അധികൃത൪ പറഞ്ഞു. പാരിസിലെ ചാൾസ് ഡി ഗോൾ എയ൪പോ൪ട്ടിൽ രണ്ടു മണിക്കൂറോളം നി൪ത്തിയിട്ടിട്ടും ഇവരെ ഇറക്കാതിരുന്നത് ജീവനക്കാരുടെ വീഴ്ചയായാണ് കാണുന്നത്.പാകിസ്താൻ ഇന്റ൪നാഷനൽ എയ൪ലൈൻസ് ഇതിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.